മരങ്ങാട്ടുപിള്ളി ചേറാടിക്കാവ് ഭഗവതി ക്ഷേത്രത്തില്‍ നടന്ന ഓണാഘോഷത്തിന്റെ ഭാഗമായുള്ള കുടുംബ പൂക്കള മത്സരവും വിവിധ പരിപാടികളും മേല്‍ശാന്തി അരുണ്‍ തിരുമേനി ഉത്ഘാടനം ചെയ്തു. ദേവസ്വം പ്രസിഡന്റ് എ.എസ്.ചന്ദ്രമോഹനന് അദ്ധ്യക്ഷനായിരുന്നു
നിരവധി കുടുംബങ്ങള്‍ ഒത്തു ചേര്‍ന്ന് നടത്തിയ പൂക്കള മത്സരത്തില്‍ രാധാ കൃഷ്ണന്‍കുട്ടി കണിയപറമ്പില് , രശ്മി പ്രകാശ്, കെ.കെ.നാരായണന് എന്നീ ടീമുകള്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സമ്മാനങ്ങള്‍ നേടി.CBSE X-ല്‍ 500 -ല്‍ 499 മാര്‍ക്ക് നേടി കേരള ടോപ്പര്‍ ആയി വിജയിച്ച ഗായത്രി എം, കൊച്ചുപുരയ്ക്കല്‍, എം.ജി.യൂണിവേഴ്സിറ്റി 2023-25-ലെ M.Sc.ബോട്ടണി പരീക്ഷയില്‍ 9-ാം സ്ഥാനം കരസ്ഥമാക്കിയ അപര്‍ണ്ണ ജോര്‍ജ് ചെട്ട്യാശ്ശേരില് എന്നിവരെ യോഗം അനുമോദിച്ചു. മുതിര്‍ന്ന മാധ്യമ പ്രവര്ത്തകന് എ.എസ്.സുരേഷ്കുമാര്‍ പുരസ്ക്കാര വിതരണം നടത്തി.വിവിധ ഓണമത്സരങ്ങളില്‍ വിജയിച്ചവര്‍ക്കുള്ള സമ്മാനങ്ങള്‍ രശ്മി പ്രകാശ്, ഓമന (കസേരകളി), മിനി സജി, സിജി (മിഠായിപെറുക്ക്), അളകനന്ദ, ആല്ബിന് (പൊട്ടുകുത്ത്), അര്ജുന്, ആല്ബിന്, അഭിഷേക് (കലമുടയ്ക്കല്‍) എന്നിവര്‍ നേടി.ആദര്ശിക പ്രശോഭ് ഓണസന്ദേശം നല്കി.
അപര്‍ണ്ണ ജോര്‍ജ് ഗാനം ആലപിച്ചു.
യോഗത്തില്‍ സെക്രട്ടറി കെ.കെ സുധീഷ്, എ.എസ്.സുരേഷ്കുമാര്‍ , കെ.ജയശ്രീ, ബിന്ദു സോമന്, കെ.കെ.നാരായണന്, രാധ കൃഷ്ണന്‍കുട്ടി തുടങ്ങിയവര്‍ സംസാരിച്ചു.ഓമന സുധന് സ്വാഗതവും സി.കെ.സുകുമാരി നന്ദിയും പറഞ്ഞു
.









.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.