ന്യൂഡൽഹി : പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നാല് തെക്കേ അമേരിക്കൻ രാജ്യങ്ങൾ സന്ദർശിക്കാനായി യാത്ര തിരിച്ചു. രാഷ്ട്രീയ നേതാക്കൾ, വിദ്യാർഥികൾ, വ്യവസായികൾ എന്നിവരുമായി കൂടിക്കാഴ്ച നടത്തും.
എന്നാൽ രാഹുൽ സന്ദർശിക്കുന്ന രാജ്യങ്ങൾ ഏതൊക്കെയെന്ന് കോൺഗ്രസിന്റെ മാധ്യമ-പ്രചാരണ വിഭാഗത്തിന്റെ ചുമതലയുള്ള പവൻ ഖേര വെളിപ്പെടുത്തിയില്ല. എത്ര ദിവസത്തേക്കാണു വിദേശത്തു തങ്ങുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തിയില്ല.അതേസമയം, സന്ദർശനത്തിൽ ബ്രസീലും കൊളംബിയയും ഉൾപ്പെടുമെന്നാണു പുറത്തുവരുന്ന വിവരം. അവിടെ അദ്ദേഹം സർവകലാശാലകളിലെ വിദ്യാർഥികളുമായി സംവദിച്ചേക്കും. ‘‘ആഗോള നേതാക്കളുടെ അടുത്ത തലമുറയുമായി സംഭാഷണങ്ങൾ വളർത്താൻ രാഹുലിന്റെ ഈ നീക്കം സഹായിക്കും. പല രാജ്യങ്ങളിലെയും പ്രസിഡന്റുമാരുമായും മുതിർന്ന നേതാക്കളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും’’ – പാർട്ടി പ്രസ്താവനയിൽ പറഞ്ഞു.യുഎസ് തീരുവകളുടെ പശ്ചാത്തലത്തിൽ വ്യാപാരവും പങ്കാളിത്തവും വൈവിധ്യവൽക്കരിക്കാൻ അവസരങ്ങൾ തേടി വ്യവസായ പ്രമുഖരുമായി രാഹുൽ കൂടിക്കാഴ്ച നടത്തും.
ഈ നിർണായക സന്ദർശനത്തിനു ചരിത്രപരമായ പ്രാധാന്യമുണ്ടെന്ന് കോൺഗ്രസ് പറഞ്ഞു. ചേരിചേരാ പ്രസ്ഥാനം, ഗ്ലോബൽ സൗത്തിൽ ഐക്യദാർഢ്യം, ബഹുധ്രുവ ലോകക്രമത്തോടുള്ള പ്രതിബദ്ധത എന്നിവയിലൂടെ ഇന്ത്യയും തെക്കേ അമേരിക്കയും ദീർഘകാലമായി ബന്ധം പങ്കിടുന്നുണ്ടെന്നും പ്രസ്താവനയിൽ പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.