ബാങ്കുകളുടെ പകൽ കൊള്ളക്കെതിരെ യുണൈറ്റഡ് മർച്ചന്റ്സ് ചേമ്പറിന്റെ പ്രക്ഷോഭ സമരം

പാലാ:സാമ്പത്തിക ഇടപാടുകളിൽ ബാങ്കുകൾ ഉപഭോക്താക്കളെ ദീർഘകാലമായി നിർദ്ദയം കൊള്ളയടിച്ചു കൊണ്ടിരിക്കുകയാണ്.

ഡിജിറ്റലൈസേഷന്റെ ഭാഗമായി ബാങ്കിങ്ങ് ഇടപാടുകളിലുണ്ടായ വളർച്ച മുതലാക്കി ഒളിഞ്ഞും, തെളിഞ്ഞും നടത്തുന്ന സാമ്പത്തിക ചൂഷണത്തിന്റെ വ്യാപ്തി വളരെ വലുതാണെന്നും ഉപഭോക്താക്കൾക്കെതിരെ നടത്തുന്ന ഈ പകൽകൊള്ള അവസാനിപ്പിക്കാൻ ആവശ്യമായ നടപടികൾക്ക് സംഘടന നേതൃത്വം നൽകണമെന്നുമുള്ള സംഘടന തീരുമാനം അനുസരിച്ച് UM സംസ്ഥാന കമ്മറ്റിയുടെ ആഭുഖ്യത്തിൽ പ്രതിഷേധ സമരം നടത്തുവാൻ തീരുമാനിച്ചു.
ബാങ്കുകളിൽ എത്തുന്ന ഇടപാടുകാരായ ഉപഭോക്താക്കളിൽ നിന്നും ബാങ്കുകൾ സൗജന്യമായി നൽകേണ്ട സേവനങ്ങൾക്ക് counting charges service charges, sms charges എന്നീ ഓമന പേരുകൾ നൽകി വലിയ ALC അകൗണ്ടുകളിൽ തോതിൽ അവരുടെ അതിൽ നിന്നും പണം ചോർത്തിയെടുക്കുന്നു. 

അതിനു പുറമെ അകൗണ്ടുകളിൽ അവരറിയാതെ അവരുടെ അക്കൗണ്ടിൽ നിന്നും ഇത്തരം charges debt ചെയ്യുക വഴി മിനിമം ബാലൻസ് ഇല്ലാതെ വരുന്ന സാഹചര്യം മുതലാക്കി വീണ്ടും ഫൈൻ ഈടാക്കുന്നു.

ഇങ്ങനെ വലിയ സംഖ്യകളാണ് ഓരോ ഇടപാടുകാരുടെയും, അക്കൗണ്ടുകളിൽ നിന്ന് കവർന്നെടുക്കപ്പെടുന്നത്. ബാങ്കിങ്ങ് ഇടപാടുകളെ സംബന്ധിച്ച് വലിയ പരിജ്ഞാനമില്ലാത്ത ഭൂരിപക്ഷത്തെയും അവരറിയാതെയാണ് ഈ വിധത്തിൽ ചൂഷണം ചെയ്ത് കൊണ്ടിരിക്കുന്നത്. 

ഇവിടുത്തെ ചെറുകിട ഇടത്തരം വ്യാപാരികളെയും, സാധാരണക്കാരായ പൊതു ജനങ്ങളെ ഒരുപോലെ പൊറുതിമുട്ടിച്ചു കൊണ്ട് നടത്തുന്ന ഈ കൊള്ളയടി നിർഭാതം തുടരാൻ അനുവദിച്ചു കൊടുത്തുകൊണ്ട് കഥയറിയാത്ത ഭാവത്തിൽ റിസർവ് ബാങ്കും സർക്കാരും നിലകൊള്ളുന്നു എന്നതാണ് വിചിത്രമായ വസ്തുത. 

സാമ്പത്തികഇടപാടുകൾ ബാങ്കുകൾ മുഖാന്തിരം നിലപാടിലുറച്ചു നിൽക്കുന്ന സർക്കാറിനും ബാങ്കുകൾക്ക് മാർഗ്ഗനിർദ്ദേശവും, ആവശ്യ നിയന്ത്രണവും ഏർപ്പെടുത്തി മോണിട്ടർ ചെയ്യേണ്ട റിസർവ്വ് ബാങ്കിനും ഇക്കാര്യത തിരിച്ചറിവുണ്ടാകാനും, അതുവഴിഫലപ്രദവും, കാര്യക്ഷമവുമായ നടപടികൾ സ്വീകരിക്കുകയും ബാങ്കുകളുടെ പ്രവർത്തനത്തിൽ നീതി ഉറപ്പാക്കാനും ലക്ഷ്യമിട്ട് 16 09 25 നു ചൊവ്വാഴ്ച യുണൈറ്റഡ് മർച്ചന്റ് സ് ചേംമ്പർ സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ | റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ എറണാകുളം ശാഖയിലേക്ക് വ്യാപാരികളുടെ പ്രതിഷേധ മാർച്ചും തുടർന്ന് ഓഫീസിനു മുന്നിൽ പ്രതിഷേധ ധർണ്ണയും നടത്തുന്നു.

പ്രതിഷേധ മാർച്ചിനു നേതൃത്വം കൊടുത്തു കൊണ്ട് സംഘടനയുടെ സംസ്ഥാന ജില്ലാ നേതാക്കളും, ധർണ്ണയ അഭിസംബോധന ചെയ്തു കൊണ്ടും, ഐക്യ ധാർഢ്യം പ്രഖ്യാപിച്ചു കൊണ്ടും സംസ്ഥാനത്തെ സമുന്നതരായ ജനപ്രതിനിധികളും പങ്കെടുക്കുന്നു. 

പ്രതിഷേധ ധർണ്ണയുടെ ഔപചാരികമായ ഉദ്ഘാടനം അഭിവന്ദ്യനായ ശ്രീ ബെന്നി ബെഹനാൻ എം. പി. നിർവ്വഹിക്കും. യുണൈറ്റഡ് മർച്ചന്റ് സ് ചേംബർ സംസ്ഥാന പ്രസിഡണ്ട് ശ്രീ. ജോബി .വി. ചുങ്കത്ത് അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന ജനറൽ സെക്രട്ടറി ടി. എഫ്. സെബാസ്റ്റ്യൻ സംസ്ഥാന നേതാക്കളായ നിജാം ബഷി, സി. എച്ച് ആലികുട്ടി ഹാജി, വി. എ. ജോസ്, ടി. കെ. ഹെൻട്രി, ടോമി കുറ്റിയാങ്കൽ, 

ഓസ്റ്റിൻ ബെന്നൻ, കെ. ഗോകുൽദാസ്, ടി. കെ. മൂസ്സ, ഷിനോജ് നരിതൂക്കിൽ, എ. കെ വേണുഗോപാൽ, പി. എസ്. സിംപസൺ, ടി. പി. ഷെഫീക്ക്, വി. സി. പ്രിൻസ് തുടങ്ങിയവർ നേതൃത്വം നൽകും. 

സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ നിന്നുള്ള നൂറുകണക്കിനു പ്രവർത്തകർ പ്രതിഷേധ മാർച്ചിലും, ധർണ്ണയിലും അണി നിരക്കും. പൊതു വിഷയമെന്ന നിലയിൽ യുണൈറ്റഡ് മർച്ചന്റ് സ് ചേമ്പർ ഏറ്റെടുത്തു നടത്തുന്ന ഈ ധാർമിക സമരത്തിന് എല്ലാവരുടെയും, പിന്തുണയും സഹകരണവും അഭ്യർത്ഥിക്കുന്നു

മീഡിയ അക്കാഡമിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ ബെന്നി മൈലാടൂർ,  ബാബു നെടുമുടി ,ടോമി കുറ്റിയാങ്കൽ എന്നിവർ പങ്കെടുത്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത് വേറെ ലെവൽ' കളങ്കാവൽ ആദ്യ ഷോ | Kalamkaval l Mammootty | Theatre Response

സിൽക്ക് സ്‌മിത ക്വീൻ ഓഫ് ദി സൗത്ത് .. | Silk Smitha

BJP സ്ഥാനാർത്ഥികൾക്കെതിരെ പരിഹാസവുമായി എക്സ് എംപി പി സി തോമസ്..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !