കോട്ടയം: പാലാ യുവസാഹിത്യവേദിയുടെ 2025-ലെ സാഹിത്യ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മധുപാല്‍, ശൈലന്, ഡോ. വിനീതാ വിജയന് എന്നിവരാണ് പുരസ്ക്കാര ജേതാക്കള്‍.
25000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരങ്ങള്‍. എ.എസ്.ചന്ദ്രമോഹനന് പ്രത്യേക ജൂറി പുരസ്ക്കാരവും നേടി.മധുപാലിന്റെ 'ഇരുകരകള്‍ക്കിടയില്‍ ഒരു ബുദ്ധന്' എന്ന കഥാസമാഹാരം വൈക്കം മുഹമ്മദ് ബഷീര്‍ പുരസ്കാരത്തിനും, ശൈലന്റെ കവിതാസമാഹാരം 'രാഷ്ട്രമീമാംസ' പാലാ നാരായണന് നായര്‍ പുരസ്കാരത്തിനും ഡോ: വിനീതാ വിജയന്റെ ''മലയാളം: പുതുകാലം' എന്ന പുസ്തകം ജോസഫ് മുണ്ടശ്ശേരി പുരസ്കാരത്തിനുമാണ് അര്‍ഹമായത്.ലളിതാംബിക അന്തര്‍ജ്ജനം പ്രത്യേക ജൂറി പുരസ്കാരത്തിന് എ. എസ് ചന്ദ്രമോഹനന്റെ 'ഹൃദയഗാഥ 'എന്ന കവിതാസമാഹാരം അര്‍ഹമായി.
ഡോ. കെ.ബി. ശെല്‍വമണി, വി.ആര് സുധീഷ്, ഡോ. ആശാ നജീബ് എന്നിവരടങ്ങുന്ന വിദഗ്ദ്ധസമിതിയാണ് പുരസ്കാരനിര്‍ണ്ണയം നടത്തിയത്. പുരസ്കാരങ്ങള്‍ സെപ്തംബര്‍ പതിമൂന്നിന് പാലായില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ സഹകരണ-രജിസ്ട്രേഷന് വകുപ്പുമന്ത്രി വി. എന്‍ വാസവന് ജേതാക്കള്‍ക്ക് സമ്മാനിക്കുമെന്ന് പാലാ യുവസാഹിത്യവേദി ചെയര്മാന് ലാലിച്ചന്‍ ഫ്രാന്‍സിസ് മുറിഞ്ഞനാല്, പ്രസിഡണ്ട് അക്ഷയ് വേണു എന്നിവര്‍ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.