ശരീരഭാരവും കുറക്കാൻ നിരവധി മാർഗങ്ങൾ തേടുന്നവരാണ് നമ്മളിൽ പലരും. സാമൂഹികമാധ്യമങ്ങളിൽ ഇതിനായി നിരവധി ഡയറ്റുകളും വർക്ഔട്ടുകളും പലരും പങ്കുവെക്കാറുമുണ്ട്.
ഇപ്പോഴിതാ, പല താരങ്ങളും പിന്തുടരുന്നുവെന്ന് അവകാശപ്പെടുന്ന OMAD(One Meal a Day) ഡയറ്റ് ആണ് പുതിയ ചർച്ചാവിഷയം. ഇൻർമിറ്റന്റ് ഫാസ്റ്റിങ് ശരീരഭാരം കുറയ്ക്കാൻ ഫലപ്രദമായ മാർഗമാണെന്ന് ചില പഠനങ്ങൾ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇത് ശരീരത്തിലെ കൊഴുപ്പ് എരിച്ചു കളയുന്ന പ്രക്രിയ വേഗത്തിലാക്കുമെന്ന് ഹാർവാർഡ് പഠനവും പറയുന്നു.എന്താണ് OMAD? ലളിതമായി പറഞ്ഞാൽ തീവ്രമായ ഒരു ഉപവാസ രീതിയാണ് OMAD. ഒരു ദിവസം ഒരു നേരം മാത്രം ഭക്ഷണം എന്നതിന്റെ ചുരുക്കപ്പേരാണ് OMAD. മൂന്നുനേരം ഭക്ഷണം കഴിക്കുന്നതിനുപകരം ശരീരത്തിന് ആവശ്യമായ കലോറി ഒരു മണിക്കൂറിനുള്ളിൽ കഴിക്കണമെന്നാണ് ഈ ഭക്ഷണക്രമം നിർദേശിക്കുന്നത്. ബാക്കി 23 മണിക്കൂർ ഉപസിക്കണം. 23:1 അനുപാതത്തിൽ ഭക്ഷണം കഴിക്കണമെന്നാണ് ഇതു സൂചിപ്പിക്കുന്നത്.
ഷാരൂഖ് ഖാൻ, ആലിയ ഭട്ട്, കരൺ ജോഹർ, മലൈക അറോറ എന്നിവരുൾപ്പെടെയുള്ള പല ബോളിവുഡ് താരങ്ങളും ഫിറ്റ്നസ് നിലനിർത്താൻ OMAD ഭക്ഷണക്രമം തുടരുന്നതായ ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ടിൽ പറയുന്നു. തങ്ങളുടെ ആരോഗ്യത്തെയും ശരീരഘടനയെയും OMAD മാറ്റിമറിച്ചുവെന്നാണ് ഇവർ അവകാശപ്പെടുന്നത്.
ശ്രദ്ധിക്കണം ഈ കാര്യം ഒരു പ്രശസ്ത വ്യക്തി ഒരു ഭക്ഷണക്രമം പിന്തുടരുന്നതും ഒരു സാധാരണ വ്യക്തി ഇതേ ഭക്ഷണക്രമം പിന്തുടരുന്നതും വ്യത്യസ്തമാണെന്ന് തിരിച്ചറിയേണ്ടതുണ്ട്. ഡോക്ടർമാർ, ന്യൂട്രീഷ്യനിസ്റ്റുകൾ, പേഴ്സണൽ ഷെഫുകൾ തുടങ്ങിയ വിദഗ്ദ്ധരുടെ സഹായത്തോടെയാണ് സെലിബ്രിറ്റികൾ ഇത്തരം ജീവിതശൈലി ചിട്ടപ്പെടുത്തുന്നത്.
വിദഗ്ധരുടെ സഹായം ലഭിക്കുന്നത് ശരീരത്തിന് ആവശ്യമായ പ്രോട്ടീൻ, വിറ്റാമിനുകൾ, കലോറി എന്നിവ ലഭിക്കുന്നുവെന്ന് ഉറപ്പാക്കുന്നു. അതിനാൽ, വിദഗ്ധരുടെ മേൽനോട്ടമില്ലാതെ ഇത്തരം ശീലങ്ങൾ പിന്തുടരുന്നത് പോഷകക്കുറവിനും അതുവഴി ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കാനും സാധ്യതയുണ്ട്. മറ്റൊരാൾ പിന്തുടരുന്നു എന്ന കാരണത്താൽ മാത്രം ഏതെങ്കിലും ഭക്ഷണക്രമം സ്വീകരിക്കരുത്. പകരം, ഒരു ന്യൂട്രീഷണിസ്റ്റിന്റെ സഹായം തേടുക.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.