റോഡ് വീതി കൂട്ടുന്നതിനിടെ തർക്കം : ബിആർഎസ് മുൻ എംഎൽഎ പി.നരേന്ദർ റെഡ്ഡി അറസ്റ്റില്‍

റോഡ് വീതി കൂട്ടുന്നതിനിടെ തർക്കം : ബിആർഎസ് മുൻ എംഎൽഎ പി.നരേന്ദർ റെഡ്ഡി അറസ്റ്റില്‍

ഹൈദരാബാദ്: തെലങ്കാനയില്‍ റോഡ് വീതി കൂട്ടലിനിടെ പൊളിച്ചുമാറ്റിയ ശ്മശാനവും ദർഗയും സന്ദർശിക്കാൻ പോയ ബിആർഎസ് മുൻ എംഎൽഎ പി.നരേന്ദർ റെഡ്ഡി അറസ്റ്റില്‍.

വ്യാഴാഴ്ചയാണ് നരേന്ദർ റെഡ്ഡിയെ വികാരാബാദ് പൊലീസ് കസ്റ്റഡിയിലെടുത്തത്. റോഡ് വീതി കൂട്ടുന്നതിനായി മുനിസിപ്പൽ അധികൃതർ മൂന്ന് ശ്മശാനങ്ങൾ, അശൂർഖാന, ദർഗ എന്നിവ പൊളിച്ചുമാറ്റിയിരുന്നു.

കൊടങ്ങലിലേക്ക് ഭാരത് രാഷ്ട്ര സമിതി (ബിആർഎസ്) നേതാക്കൾ പ്രതിഷേധ മാർച്ച് നടത്താൻ പദ്ധതിയിട്ടിരുന്നു. ബിആർഎസ് പാർട്ടിയിലെ നിരവധി നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചിലരെ വീട്ടുതടങ്കലിലാക്കുകയും ചെയ്തിരുന്നു.

കൊടംഗൽ നിയോജകമണ്ഡലത്തിലെ മുൻ എംഎൽഎ പി നരേന്ദർ റെഡ്ഡിയെ ദാദ്യാൽ ഗേറ്റിൽ വെച്ച് കസ്റ്റഡിയിലെടുത്ത് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !