ഇന്ത്യ-പാക്കിസ്ഥാൻ സംഘര്‍ഷം അവസാനിപ്പിച്ചതിന്‍റെ ക്രെഡിറ്റ് ലഭിക്കാത്തതിൽ ട്രംപിനു കടുത്ത അതൃപ്തി ഉണ്ടെന്ന് ആഷ്‌ലി ജെ. ടെല്ലിസ്

വാഷിങ്ടൻ : ഇന്ത്യ-പാക്കിസ്ഥാൻ സംഘര്‍ഷം അവസാനിപ്പിച്ചതിന്‍റെ ക്രെഡിറ്റ് ലഭിക്കാത്തതിൽ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനു കടുത്ത അതൃപ്തി ഉണ്ടെന്ന് യുഎസ് സ്ട്രാറ്റജിക് അഫയേഴ്‌സ് വിദഗ്ധന്‍ ആഷ്‌ലി ജെ. ടെല്ലിസ്.

ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലായിരുന്നു ആഷ്‌ലിയുടെ പ്രതികരണം. താന്‍ വഞ്ചിക്കപ്പെട്ടെന്ന തോന്നൽ ട്രംപിനുണ്ട്. യുഎസിന്റെ താക്കീത് പരിഗണിക്കാതെ റഷ്യയിൽ നിന്ന് ഇന്ത്യ എണ്ണവാങ്ങുന്നതും, ഇന്ത്യ-പാക്കിസ്ഥാൻ സംഘര്‍ഷം അവസാനിപ്പിച്ചതിനുള്ള ക്രെഡിറ്റ് ലഭിക്കാത്തതും ട്രംപിനു താൻ വഞ്ചിക്കപ്പെട്ടെന്ന തോന്നലുണ്ടാക്കാൻ ഇടയാക്കിയതായും ആഷ്‌ലി പറഞ്ഞു.

‘‘ഇന്ത്യ-പാക്കിസ്ഥാന്‍ സംഘർഷം താൻ പരിഹരിച്ചെന്നും, അതിനുള്ള അംഗീകാരം തനിക്ക് ലഭിക്കാത്തതിൽ താൻ വഞ്ചിക്കപ്പെട്ടെന്ന് ട്രംപ് കരുതുന്നുണ്ടെന്നുമാണ് ഞാൻ കരുതുന്നത്. 

സംഭവത്തില്‍ യുഎസിനു ക്രെഡിറ്റ് നല്‍കാതെയുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതികരണം സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കിയതായും ഞാന്‍ സംശയിക്കുന്നു’’ – ആഷ്‌ലി ജെ. ടെല്ലിസ് പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !