കോട്ടയം:ലോകാരാധ്യനായ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസിത ഭാരതം എന്ന മഹത്തായ ലക്ഷ്യം പൂർത്തീകരിക്കാൻ ബി.ജെ.പി യുമായി ചേർന്ന് പ്രവർത്തിക്കേണ്ടതിൻ്റെ ആവശ്യകത തിരിച്ചറിഞ്ഞ് കേരള കോൺഗ്രസ്സ് ബ്രി) വിട്ട് പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൽ നിന്നും അംഗത്വം സ്വീകരിച്ച മനോജ് കുമാർ മാഞ്ചേരിൽ,
ഹരിപ്രസാദ്. ബി നായർ, വേണു വി ആർ എന്നീ നേതാക്കൾക്ക് ഹൃദയംഗമമായ സ്വാഗതവും അഭിനന്ദനങ്ങളും നേരുന്നുവെന്ന് ബി.ജെ.പി പാലാ നിയോജക മണ്ഡലം പ്രസിഡണ്ട് അഡ്വ ജി അനീഷ് അഭിപ്രായപ്പെട്ടു.ഇത്തരത്തിൽ വരും ദിവസങ്ങളിൽ വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ ബി.ജെ.പി യിൽ അംഗത്വമെടുക്കാൻ തയ്യാറായി നിൽക്കുമ്പോൾ ഇടത് വലത് മുന്നണികൾ പരിഭ്രാന്തിയിലുമാണ്.
വരാൻ പോകുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ വലിയ മാറ്റങ്ങൾ ഇവരുടെ വരവോടെ പാലായിലും പരിസര പഞ്ചായത്തുകളിലും സാധ്യമാവും. പാലായിലെ പ്രമുഖ വനിത മാധ്യമ പ്രവർത്തക (i4u ന്യൂസ്) സന്ധ്യ, മനോജ് മാഞ്ചേരിയുടെ പത്നിയുമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.