ലേ: കേന്ദ്ര ഭരണപ്രദേശമായ ലഡാക്കിന് സംസ്ഥാന പദവിയും സ്വയംഭരണവും ആവശ്യപ്പെട്ട് ബുധനാഴ്ച നടന്ന അക്രമാസക്തമായ പ്രക്ഷോഭത്തിന്റെ പേരില്‍ അറസ്റ്റിലായ കാലാവസ്ഥാ പ്രവര്‍ത്തകനും ലേ അപെക്സ് ബോഡി (എല്‍എബി) എന്ന സംഘടനയിലെ അംഗവുമായ സോനം വാങ്ചുക്കിന് പാകിസ്താനുമായി ബന്ധമുണ്ടെന്ന് അന്വേഷണസംഘം.
വാര്‍ത്താസമ്മേളനത്തിലാണ് ലഡാക്ക് ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് (ഡിജിപി) എസ്.ഡി. സിങ് ജംവാള്‍ വാങ്ചുക്കിന്റെ പാക് ബന്ധങ്ങളെയും പാക് സന്ധര്ശനങ്ങളെയും കുറിച്ച് സൂചിപ്പിച്ചത്. വാങ്ചുക്ക് പാക് മാധ്യമമായ ഡോണ്‍ സംഘടിപ്പിച്ച ഒരു പരിപാടിയില്‍ പങ്കെടുത്തതായും കേന്ദ്രവുമായുള്ള സംസ്ഥാന പദവി ചര്‍ച്ചകള്‍ അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്നും ഡിജിപി ആരോപിച്ചു.വാങ്ചുക്കുമായി ബന്ധമുള്ള ഒരു പാക് രഹസ്യ ഏജന്റിനെ അറസ്റ്റ് ചെയ്തതായും അദ്ദേഹം അറിയിച്ചു. വെള്ളിയാഴ്ചയാണ് വാങ്ചുക്കിനെ പോലീസ് അറസ്റ്റുചെയ്തത്.
'വാങ്ചുക്കുമായി ബന്ധം പുലര്‍ത്തുകയും വിവരങ്ങള്‍ അതിര്‍ത്തിക്കപ്പുറത്തേക്ക് കൈമാറുകയും ചെയ്തിരുന്ന ഒരു പാക് രഹസ്യഏജന്റിനെ അടുത്തിടെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിന്റെ രേഖകള്‍ ഞങ്ങളുടെ പക്കലുണ്ട്. വാങ്ചുക്ക് പാകിസ്താനില്‍ നടന്ന ഒരു പരിപാടിയില്‍ പങ്കെടുത്തിരുന്നു. ബംഗ്ലാദേശും സന്ദര്‍ശിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ കാര്യത്തില്‍ ദുരൂഹതയുണ്ട്- ഡിജിപി ജംവാള്‍ പറഞ്ഞു.
അതിര്‍ത്തിക്കപ്പുറത്തുനിന്ന് വിവരങ്ങള്‍ കൈമാറുന്ന മറ്റൊരാളെ കണ്ടെത്തിയതായും ആ വ്യക്തിയെ നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണെന്നും ഡിജിപി കൂട്ടിച്ചേര്‍ത്തു. സെപ്റ്റംബര്‍ 24-ന് ലേയില്‍ അക്രമത്തിന് പ്രേരിപ്പിച്ചത് വാങ്ചുക്കാണെന്ന് ഡിജിപി ആരോപിച്ചു.
സോനം വാങ്ചുക്ക് അറബ് വസന്തം, നേപ്പാള്‍, ബംഗ്ലാദേശ് എന്നിവയെക്കുറിച്ച് ജനങ്ങളോട് പരാമര്‍ശിച്ചിട്ടുണ്ടെന്നും മവാങ്ചുക്കിന്റെ വിദേശ ധനസഹായങ്ങളെക്കുറിച്ചുള്ള അന്വേഷണവും നടക്കുന്നുണ്ടെന്നും ഡിജിപി പറഞ്ഞു. വാങ്ചുക്കിനെതിരെ ജാമ്യം ലഭിക്കാത്തതും ദീര്‍ഘകാല കരുതല്‍ തടങ്കല്‍ വ്യവസ്ഥ ചെയ്യുന്നതുമായ ദേശീയ സുരക്ഷാ നിയമമാണ് ചുമത്തിയിരിക്കുന്നത്.
രാജസ്ഥാനിലെ ജോധ്പൂരിലുള്ള ഒരു കേന്ദ്രത്തിലേക്ക് വാങ്ചുക്കിനെ മാറ്റിയതായും സൂചനയുണ്ട്. തെറ്റായ വിവരങ്ങള്‍ പ്രചരിക്കുന്നത് തടയാന്‍ ലേയില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തുകയും ഇന്റര്‍നെറ്റ് സേവനങ്ങള്‍ വിച്ഛേദിക്കുകയും ചെയ്തിട്ടുണ്ട്.
എങ്കിലും കര്‍ഫ്യൂവില്‍ ഇളവ് നല്‍കുമെന്നും ഘട്ടംഘട്ടമായി ഉച്ചയ്ക്ക് ഒരു മണി മുതല്‍ മൂന്ന് മണി വരെ കര്‍ഫ്യൂവില്‍ ഇളവ് നല്കാന് തീരുമാനിച്ചിട്ടുള്ളതായും ഡിജിപി പറഞ്ഞു. സോനം വാങ്ചുക്കിന്റെ അറസ്റ്റിന് പിന്നാലെ ലഡാക്കില്‍ പട്രോളിങ് ശക്തമാക്കിയിരിക്കുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.