മാഹി : സുരക്ഷാ ഡ്യൂട്ടിക്കിടെ വെടിയേറ്റ വനിതാ എസ്ഐ 28 വർഷത്തിനു ശേഷം മരണത്തിനു കീഴടങ്ങി. പുതുച്ചേരിയിൽ എസ്ഐ ആയിരുന്ന മാഹി സ്വദേശി വളവിൽ പിച്ചക്കാരന്റവിട ബാനുവാണ് (ജാനു 75) മരിച്ചത്.
1997ൽ അന്നത്തെ ഉപരാഷ്ട്രപതി കെ.ആർ.നാരായണൻ പുതുച്ചേരി സന്ദർശിക്കുമ്പോൾ സുരക്ഷാ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ബാനുവിന് ഇൻസ്പെക്ടറുടെ പിസ്റ്റളിൽനിന്ന് അബദ്ധത്തിൽ വെടിയേൽക്കുകയായിരുന്നു.നട്ടെല്ലിനു ഗുരുതര പരുക്കേറ്റ് അന്നുമുതൽ വീൽചെയറിലായിരുന്നു ജീവിതം. 2010ൽ സർവീസിൽനിന്നു വിരമിച്ചു. പുതുച്ചേരിയിലായിരുന്നു താമസം. മാഹിയിൽനിന്നുള്ള ആദ്യ പൊലീസ് ഉദ്യോഗസ്ഥയാണ്. ഭർത്താവ് പരേതനായ വീരപ്പൻ. മക്കൾ: മണികണ്ഠൻ, മഹേശ്വരി, ധനലക്ഷ്മി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.