റായ്പുര്‍:ഛത്തീസ്ഗഡില്‍ 10 മാവോവാദികളെ സുരക്ഷാ സേന വധിച്ചു.
ഛത്തീസ്ഗഡിലെ ഗരിയാബന്ദ് ജില്ലയില്‍ മെയിന്‍പുര്‍ പോലീസ് സ്റ്റേഷന് പരിധിയില്‍ വരുന്ന വനമേഖലയില്‍ വെച്ചാണ് മാവോവാദികളെ സുരക്ഷാ സേന ഏറ്റുമുട്ടലില്‍ വധിച്ചത്.ഛത്തീസ്ഗഡ് പോലീസിന്റെ സ്പെഷ്യല്‍ ടാസ്ക് ഫോഴ്സ്, സിആര്‍പിഎഫിന്റെ കോബ്ര കമാന്‍ഡോകള്‍ എന്നിവര്‍ സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് മാവോവാദികള്‍ കൊല്ലപ്പെട്ടത്.കൊല്ലപ്പെട്ടവരില്‍ ഉന്നത മാവോവാദി നേതാവായ മോദെം ബാവകൃഷ്ണ എന്ന മനോജും ഉള്‍പ്പെടും.
ഇയാളെ ജീവനോടെയോ അല്ലാതെയോ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് ഒരുകോടി രൂപയായിരുന്നു സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്ന പാരിതോഷികം. വ്യാഴാഴ്ച വൈകുന്നേരമാണ് മാവോവാദികള്‍ക്കായുള്ള തിരിച്ചിലിനിടെ വെടിവെപ്പുണ്ടായത്. രാത്രിയിലും സ്ഥലത്ത് ഏറ്റുമുട്ടല്‍ നടക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
ചൊവ്വാഴ്ച ഛത്തീസ്ഗഡിലെ കാങ്കറില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ എട്ടുലക്ഷം രൂപ ഈനാം പ്രഖ്യാപിച്ചിരുന്ന മാവോവാദിയെ സുരക്ഷാസേന വധിച്ചിരുന്നു. സിപിഐ മാവോയിസ്റ്റിന്റെ പീപ്പിള്‍ ലിബറേഷന്‍ ഗറില്ല ആര്‍മി ( പിഎല്‍ജിഎ) കമാന്‍ഡര്‍ ആയ മാസ എന്ന ആളാണ് കൊല്ലപ്പെട്ടത്. അന്നേദിവസം ഗുദാബേദയിലുണ്ടായ ഏറ്റുമുട്ടലിലും ഒരു മാവോവാദിയെ വധിച്ചിരുന്നു.
കഴിഞ്ഞ ബുധനാഴ്ച 16 മാവോവാദികള്‍ പോലീസിനു മുന്നില്‍ ആയുധം വെച്ച് കീഴടങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് ഏറ്റുമുട്ടലുണ്ടായത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.