ബെയ്ജിങ്: കോവിഡ് മഹാമാരിയുടെ പ്രഭവകേന്ദ്രത്തില്‍നിന്ന് അതിന്റെ പ്രാരംഭഘട്ടങ്ങളെ കുറിച്ച് രേഖപ്പെടുത്തുകയും പുറത്തുവിടുകയും ചെയ്തതിന് തടവിലായ മാധ്യമപ്രവര്‍ത്തക ജാങ് ജാന്റെ (42) ജയില്‍ ശിക്ഷാകാലാവധി നാലുകൊല്ലത്തേക്ക് കൂടി വര്‍ധിപ്പിച്ച് ചൈന.
2020 ഡിസംബര്‍ മാസത്തിലാണ് കലഹമുണ്ടാക്കിയെന്നും പ്രശ്നങ്ങള്‍ ചുമത്തിയെന്നുമുള്ള കുറ്റങ്ങള്‍ ചുമത്തി ഇവരെ അറസ്റ്റ് ചെയ്യുകയും നാലുകൊല്ലത്തേക്ക് ശിക്ഷിക്കുകയും ചെയ്തത്.ഇതേ കുറ്റങ്ങള്‍ക്ക് തന്നെയാണ് ജാങ് ജാന്റെ ശിക്ഷാകാലാവധി നാലുകൊല്ലത്തേക്കു കൂടി ദീര്‍ഘിപ്പിച്ചതെന്ന് റിപ്പോര്‍ട്ടേഴ്സ് വിത്തൗട്ട് ബോര്‍ഡേഴ്സിനെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.കൊറോണ വൈറസ് വ്യാപനത്തിന്റെ ആദ്യകാലത്ത്, രോഗത്തിന്റെ പ്രഭവകേന്ദ്രമായി കണക്കാക്കുന്ന ചൈനയിലെ വുഹാന്‍ നഗരം ജാങ് ജാന്‍ സന്ദര്‍ശിക്കുകയും നേരിട്ട് വിവരശേഖരണം നടത്തി അത് പുറത്തുവിടുകയും ചെയ്തിരുന്നു.
വിജനമായ തെരുവുകളുടെയും തിങ്ങിനിറഞ്ഞ ആശുപത്രികളുടെയും മറ്റും ദൃശ്യങ്ങള്‍ തന്റെ അക്കൗണ്ടിലൂടെ ഇവര്‍ പങ്കുവെച്ചിരുന്നു. ചൈനീസ് സര്‍ക്കാരിന്റെ ഔദ്യോഗികഭാഷ്യത്തേക്കാള്, മഹാമാരിയുടെ ഭീകരത വ്യക്തമാക്കുന്നതായിരുന്നു ഇത്.
വിവരങ്ങള്‍ പങ്കുവെക്കപ്പെട്ട് മാസങ്ങള്‍ക്ക് ശേഷമായിരുന്നു ജാങ് ജാന്‍ അറസ്റ്റിലായത്. 2024 മേയ്മാസത്തില്‍ ജയില്‍മോചിതയായെങ്കിലും മൂന്നുമാസത്തിനു ശേഷം ജാങ് ജാന്‍ വീണ്ടും അറസ്റ്റിലായി. പിന്നീട് ഇവരെ ഷാങ്ഹായിയിലെ പുദോങ് ഡിറ്റന്‍ഷന്‍ സെന്ററിലേക്ക് മാറ്റുകയും ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.