കഴിഞ്ഞ ഓഗസ്റ്റ് 20-ന് ആയിരുന്നു നടിയും അവാതരകയുമായ ആര്യയുടേയും ഡിജെ ആയ സിബിന് ബെഞ്ചമിന്റേയും വിവാഹം.
ഏറെക്കാലമായി അടുത്ത സുഹൃത്തുക്കളായിരുന്ന ഇരുവരും ജീവിതത്തിലും ഒരുമിക്കാന്‍ തീരുമാനിക്കുകയായിരുന്നു. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും പങ്കെടുത്ത ലളിതമായ ചടങ്ങുകളോടെയാണ് വിവാഹം നടന്നത്.ഇതിന് പിന്നാലെ സിബിന് പ്രൊപ്പോസ് ചെയ്ത വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുകയാണ് ആര്യ. കഴിഞ്ഞ വര്‍ഷം ആര്യയുടെ പിറന്നാള്‍ ദിനത്തിലായിരുന്നു ഈ സര്‍പ്രൈസ്. അല്പം റൊമാന്സും ഫാന്റസിയുമെല്ലാം കലര്‍ന്ന ഹോളിവുഡ് സ്റൈല്‍ പ്രൊപ്പോസലായിരുന്നു അത്.ആര്യയുടെ പിറന്നാള്‍ ആഘോഷത്തിനിടെ മോതിരം നീട്ടി സിബിന് പ്രൊപ്പോസ് ചെയ്യുകയായിരുന്നു. ആര്യ ഇത് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. അന്ന് ആര്യ യെസ് പറയും മുമ്പ് പിന്നില്‍നിന്ന മകള്‍ ഖുഷിയാണ് ആദ്യം ഉച്ചത്തില്‍ യെസ് എന്ന് വിളിച്ചുപറഞ്ഞത്.
വീഡിയോയ്ക്കൊപ്പം മനോഹരമായ ഒരു കുറിപ്പും ആര്യ പങ്കുവെച്ചിട്ടുണ്ട്. '2024 സെപ്റ്റംബര്‍ 17-ന് എന്റെ ഫ്ളാറ്റിന്റെ വാതിലും തുറന്ന് ഞാന്‍ ഉള്ളിലേക്ക് നടന്നു വരുമ്പോള്‍ എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ഒരു ഘട്ടത്തിലേക്ക് ഞാന്‍ പ്രവേശിക്കുകയാണെന്ന് ഒരിക്കല്‍പോലും ഞാന്‍ ചിന്തിച്ചിരുന്നില്ല.
എല്ലാ വര്‍ഷവും എനിക്ക് ലഭിക്കാറുള്ളതുപോലെ ഒരു നോര്‍മല്‍ സര്‍പ്രൈസ് ബര്‍ത്ത്ഡേ പാര്‍ട്ടി ആയിരിക്കും, അല്ലാതെ അതിന് അപ്പുറത്തേക്ക് എന്തെങ്കിലും അവിടെ സംഭവിക്കുമെന്ന് ഞാന്‍ കരുതിയിട്ടേയില്ല. പക്ഷേ എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ ഒരു കാര്യം കൂടി അന്ന് സംഭവിച്ചു.
സിബിന് എന്നെ പ്രൊപ്പോസ് ചെയ്തു. ഞാനും ഖുഷിയും ചേര്‍ന്ന് ഉച്ചത്തില്‍ ജീവിതത്തില്‍ ആദ്യമായി ഒരു യെസ് പറഞ്ഞ ദിവസം കൂടിയായിരുന്നു അന്ന്. ഇ പ്രൊപ്പോസല്‍ വീഡിയോ നിങ്ങള്‍ക്കുവേണ്ടി ഞാന്‍ ഇവിടെ പങ്കുവെയ്ക്കുന്നു.'-ആര്യ കുറിച്ചു.
.webp)







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.