കോട്ടയം: ഓണ്‍ലൈന്‍ ട്രേഡിങ്ങിന്റെ പേരില്‍ ചങ്ങനാശ്ശേരി തുരുത്തി സ്വദേശിയുടെ പക്കല്‍നിന്ന് 1.6 കോടി രൂപ തട്ടിയെടുത്ത കേസില്‍ യുവാവ് അറസ്റ്റില്‍.
കോഴിക്കോട് നടുവണ്ണൂര്‍ സ്വദേശിയായ ഗോബിഷ് കെ.പി (36) ആണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ ഫെബ്രുവരി മുതല്‍ മേയ് വരെയുളള കാലയളവില്‍ ഫിന്‍ബ്രിഡ്ജ് കാപിറ്റല്‍ എന്ന കമ്പനിയുടെ പേരില്‍ എഐ ഓണ്‍ലൈന്‍ ട്രേഡിങ് മുഖേന പണം നിക്ഷേപിച്ചാല്‍ അമിത ലാഭം ലഭിക്കുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. വന്‍തുക നിക്ഷേപിച്ചിട്ടും പണം തിരിച്ചുലഭിക്കാത്തതിനെത്തുടര്ന്നാണ് തുരുത്തി സ്വദേശി പോലീസിനെ സമീപിച്ചത്.ചങ്ങാശ്ശേരി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് കോട്ടയം ജില്ലാ പോലീസ് മേധാവി ഷാഹുല്‍ ഹമീദിൻ്റെ നിര്‍ദേശപ്രകാരം കോട്ടയം സൈബര്‍ ക്രൈം പോലീസ് അന്വേഷിച്ചുവരികയായിരുന്നു. തുരുത്തി സ്വദേശിയില്‍ നിന്ന് തട്ടിയെടുത്ത പണം വിവിധ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും പേരിലുള്ള അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തതായി അന്വേഷണത്തി കണ്ടെത്തി. വിശദമായ അന്വേഷണത്തില്‍ ഒരുവലിയ തുക സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നടുവണ്ണൂര്‍ ശാഖയിലെ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തതായും കണ്ടെത്തി.തുടരന്വേഷണത്തില്‍ ഈ അക്കൗണ്ടിന്റെ ഉടമ നടുവണ്ണൂര്‍ സ്വദേശിയായ ഗോബിഷ് ആണെന്ന് മനസിലാക്കി. പ്രതി നടുവണ്ണൂര്‍ ഭാഗത്തുണ്ടെന്ന് വിവരം ലഭിച്ച പോലീസ് ഇവിടയെത്തി പ്രതിയെ അറസ്റ്റുചെയ്യുകയായിരുന്നു. വിശദമായ ചോദ്യം ചെയ്യലില്‍ ഒരു ലക്ഷം രൂപയ്ക്ക് ആയിരം രൂപ കമ്മീഷന് നിരക്കില്‍ അക്കൗണ്ട് വാടകയ്ക്ക് നല്‍കിയതാണെന്നും അക്കൗണ്ടില്‍ പണം വന്നാല്‍ ഉടന്‍ വിവരം തട്ടിപ്പുകാരെ അറിയിക്കുകയും പണം അവര്‍ക്ക് കൈമാറുകയും ചെയ്യുകയായിരുന്നു രീതിയെന്നും അറസ്റ്റിലായ പ്രതി പറഞ്ഞു. തട്ടിപ്പില്‍ പങ്കാളികളായുള്ള മുഴുവന്‍ ആളുകള്ക്കുമായുള്ള അന്വേഷണം പുരോഗമിക്കുകയാണ്.വാടകയ്ക്കെടുത്ത ബാങ്ക് അക്കൗണ്ട് വഴി ഓൺലൈൻ ട്രേഡിങ്ങിൻ്റെ പേരിൽ തട്ടിയത് 1.6 കോടി രൂപ; അക്കൗണ്ട് ഉടമ അറസ്റ്റിൽ
0
വെള്ളിയാഴ്ച, സെപ്റ്റംബർ 19, 2025



.jpg)




.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.