ന്യൂഡൽഹി: റോഡുകളിൽ ഇലക്ട്രിക് വാഹനങ്ങളുടെ ‘നിശ്ശബ്ദ സവാരി’ അവസാനിപ്പിക്കുന്നു.
ശബ്ദമില്ലാത്ത യാത്ര അപകടസാധ്യത സൃഷ്ടിക്കുന്നെന്ന വിലയിരുത്തലുകളെത്തുടർന്ന് ഇലക്ട്രിക്, ഹൈബ്രിഡ് വാഹനങ്ങൾക്കു ശബ്ദസംവിധാനം നിർബന്ധമാക്കുന്നു. ഇതുസംബന്ധിച്ച് കേന്ദ്ര മോട്ടർവാഹന ചട്ടത്തിൽ ഭേദഗതി വരുത്താനുള്ള കരടു വിജ്ഞാപനം പുറത്തിറക്കി.സഞ്ചരിക്കുമ്പോൾ നിശ്ചിത ശബ്ദം പുറപ്പെടുവിക്കുന്ന അക്യുസ്റ്റിക് വെഹിക്കിൾ അലർട്ടിങ് സിസ്റ്റം (എവിഎഎസ്) പുതിയ വാഹനങ്ങളിൽ ഉൾപ്പെടുത്താനാണു നിർദേശം. 2026 ഒക്ടോബർ 1 മുതൽ വിപണിയിൽ ഇറങ്ങുന്ന പുതിയ മോഡൽ ഇലക്ട്രിക് വാഹനങ്ങൾക്ക് ഇതു നിർബന്ധമാക്കും.നിലവിൽ യൂറോപ്യൻ യൂണിയൻ, യുഎസ്, ജപ്പാൻ, ചൈന തുടങ്ങിയ രാജ്യങ്ങൾ എവിഎഎസ് നടപ്പാക്കിയിട്ടുണ്ട്.ഇലക്ട്രിക് വാഹനങ്ങളുടെ 'നിശബ്ദ' സവാരിക്ക് പൂട്ടു വീഴുന്നു
0
തിങ്കളാഴ്ച, സെപ്റ്റംബർ 29, 2025
.jpeg)







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.