അങ്കണവാടി ജീവനക്കാരിയെ അടിച്ചുവീഴ്ത്തി സ്വര്‍ണമാല കവർന്നു; പ്രതി പിടിയിൽ

കോഴിക്കോട്: ഇരിങ്ങണ്ണൂരില്‍ അങ്കണവാടി ജീവനക്കാരിയെ അടിച്ചുവീഴ്ത്തി സ്വര്‍ണ്ണ മാല കവര്‍ന്ന കേസിലെ പ്രതി അറസ്റ്റില്‍.

കാസര്‍കോഡ് കീഴൂര്‍ ചന്ദ്രഗിരി സ്വദേശി ഷംനാസ് മന്‍സിലില്‍ മുഹമ്മദ് ഷംനാസ് (32)നെയാണ് നാദാപുരം പോലീസ് അറസ്റ്റ് ചെയ്തത്. ജൂലായ് മാസത്തിലാണ് കേസിനാസ്പമായ സംഭവം നടന്നത്.
ഇരിങ്ങണ്ണൂര്‍ അങ്കണവാടിയിലേക്ക് പോവുന്നതിനിടെ കുമ്മങ്കോട് സ്വദേശിനി ഉഷയുടെ മൂന്നര പവന്‍ മാല പിടിച്ചുപറിക്കുകയും പ്രതി സ്‌കൂട്ടറില്‍ രക്ഷപ്പെടുകയുമായിരുന്നു. തലശ്ശേരി മേഖലയില്‍ വ്യാപകമായി സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്ന കേസിലെ പ്രതിയായ ഇയാളെ കാസര്‍കോട് എസ്പിയുടെ സ്‌ക്വാഡ് അംഗങ്ങളാണ് പിടികൂടിയത്.
റിമാന്റിലായ പ്രതിയുടെ അറസ്റ്റ് നാദാപുരം പോലീസ് രേഖപ്പെടുത്തി. കാസര്‍കോട് ,കണ്ണൂര്‍ ജില്ലകളില്‍ പ്രതിക്കെതിരെ 12 കേസുകള്‍ നിലവില്‍ ഉണ്ടെന്നും കേസുകള്‍ വിവിധ കോടതികളില്‍ വിചാരണ നടക്കുകയാണെന്നും പോലീസ് അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !