ബ്യൂണസ് അയേഴ്സ്: അർജൻ്റീനയെ പിടിച്ചുലച്ച് മൂന്ന് സ്ത്രീകളുടെ കൊലപാതകം. മയക്കുമരുന്ന് സംഘമാണ് 20ഉം 15ഉം വയസ് മാത്രം പ്രായമുള്ള പെൺകുട്ടികളെ പീഡിപ്പിച്ച് കൊലപ്പെടുത്തിയത്.
ക്രൂര കൊലപാതകത്തിൻ്റെ ദൃശ്യങ്ങൾ ഇവർ ഇൻസ്റ്റഗ്രാം ലൈവിൽ പങ്കുവെക്കുകയും ചെയ്തു. സംഭവത്തിൽ പ്രതിഷേധിച്ച് ആയിരക്കണക്കിന് ആളുകൾ തെരുവിലറങ്ങി.ലാറ, ബ്രെൻഡ, മൊറീന എന്നിങ്ങനെ മൂന്ന് പെൺകുട്ടികളാണ് ക്രൂര കൊലപാതകത്തിന് ഇരയായത്. ഇവരെ അഞ്ച് ദിവസത്തോളമായി കാണാനില്ലായിരുന്നു. പിന്നാലെ നടത്തിയ അന്വേഷണത്തിൽ ബ്യൂണസ് ഐറിസിന്റെ തെക്കൻ പ്രാന്തപ്രദേശത്തുള്ള ഒരു വീടിന്റെ മുറ്റത്ത് ഇവരുടെ മൃതദേഹങ്ങൾ കണ്ടെത്തി.കൊലപാതകത്തിന് പിന്നിൽ കുപ്രസിദ്ധ ഗുണ്ടാ സംഘമാണെന്ന് അന്വേഷണ സംഘം കണ്ടെത്തി. സെപ്റ്റംബർ 19ന് പാർട്ടി നടക്കുന്നെന്ന് പറഞ്ഞ് യുവതികളെ ഗുണ്ടാസംഘം വിളിച്ചുവരുത്തുകയായിരുന്നെന്നാണ് നിഗമനം. പെണകുട്ടികൾ ഗുണ്ടാ നിയമം ലംഘിച്ചെന്ന് ആരോപിച്ചായിരുന്നു ക്രൂര കൊലപാതകം.കൊലപാതകം പ്രതികൾ ഇൻസ്റ്റാഗ്രാമിൽ ലൈവ് സ്ട്രീം ചെയ്തിരുന്നു. മയക്കുമരുന്ന് സംഘത്തിൻ്റെ സ്വകാര്യ അക്കൗണ്ടിലായിരുന്നു ലൈവ് സ്ട്രീമിങ്. ഈ അക്കൗണ്ട് പിന്തുടർന്ന 45 ഉപയോക്താക്കൾ കൊലപാതകം കണ്ടതായി ഉദ്യോഗസ്ഥർ പറയുന്നു. എന്നാൽ ഇൻസ്റ്റാഗ്രാമിന്റെ മാതൃ കമ്പനിയായ മെറ്റ, പ്ലാറ്റ്‌ഫോമിൽ ലൈവ് സ്ട്രീം നടന്നെന്ന വാദത്തെ എതിർത്തു.
'എൻ്റെ കയ്യിൽ നിന്ന് ലഹരി മോഷ്ടിക്കുന്നവരുടെ അവസ്ഥ ഇതായിരിക്കും' എന്ന് പറഞ്ഞായിരുന്നു ഗുണ്ടാനേതാക്കളുടെ ലൈവ്. ഇവർ പെൺകുട്ടികളുടെ നഖങ്ങൾ പറിച്ചെടുത്ത് വിരലുകൾ മുറിച്ചുമാറ്റിയെന്നും, തല്ലുകയും, ശ്വാസം മുട്ടിക്കുകയും ചെയ്തെന്നും അർജന്റീനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മകളുടെ മൃതദേഹം തിരിച്ചറിയാൻ പോലും സാധിക്കാത്തത്ര വികലമാക്കിയിരുന്നെന്ന് പിതാവ് അന്താരാഷ്ട്ര മാധ്യമമായ എഎഫ്‌പിയോട് പറഞ്ഞു.
ജീവിക്കാനായി പെൺകുട്ടികൾ ലൈംഗിക തൊഴിലിൽ ഏർപ്പെട്ടിരുന്നെന്ന് ഇവരുടെ ബന്ധു പറഞ്ഞതായി എഎഫ്‌പി റിപ്പോർട്ട് ചെയ്യുന്നു. നിർഭാഗ്യം മൂലം തെറ്റായ സമയത്ത്, തെറ്റായ ആളുകളുമായി അവർക്ക് ഇടപഴകേണ്ടി വന്നെന്നും ബന്ധു പറഞ്ഞു. എന്നാൽ കുട്ടികളുടെ അമ്മ ഈ വാദത്തെ പൂർണമായും എതിർത്തു.
കൊലപാതകത്തിൽ പ്രതിഷേധിച്ച് ആയിരക്കണക്കിന് ആളുകളാണ് ബ്യൂണസ് അയേഴ്സിലെ തെരുവിലിറങ്ങിയത്. 'ഇതൊരു സ്ത്രീഹത്യയാണ്' എന്ന് കുറിച്ച മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് പ്രതിഷേധം. ഫെമിനിസ്റ്റ് സംഘം സംഘടിപ്പിച്ച മാർച്ചിൽ പ്രതിഷേധക്കാർ ഡ്രം മുഴക്കിക്കൊണ്ട് മുദ്രാവാക്യങ്ങളും ബാനറുകളും ഉയർത്തി. കേസിൽ മൂന്ന് പുരുഷൻമാരും രണ്ട് സ്ത്രീകളുമുൾപ്പെടെ അഞ്ച് പേരെ അറസ്റ്റ് ചെയ്തതായി ദേശീയ സുരക്ഷാ മന്ത്രി പട്രീഷ്യ ബുൾറിച്ച് അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.