മുൻ ദേശീയ കായിക താരം ജിജോ മാത്യു മുത്തനാട്ട്, അമേരിക്കയിൽ വച്ച് നിര്യാതനായി.

തീക്കോയി: മുൻ ദേശീയ കായിക താരം ജിജോ മാത്യു മുത്തനാട്ട്, അമേരിക്കയിൽ വച്ച് നിര്യാതനായി.

തീക്കോയി വേലത്തുശ്ശേരിമുത്തനാട്ട് മാത്യുവിൻ്റെയും പെണ്ണമ്മയുടെയും മകൻ കോരുത്തോട് CK M HSSൽ ശ്രീ കെ.പി.തോമസ് മാഷിൻ്റെ ശിഷ്യൻ 1994-95 സ്കൂൾ വർഷം സംസ്ഥാന ചാമ്പ്യൻ, സീനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ ,ഷോട്ട്പുട്ട്, ജാവലിൻ ത്രേ, ഡിസ്ക്കസ് ത്രോ ഇനങ്ങളിൽ സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം നേടി സംസ്ഥാന ചാമ്പ്യനായി.തുടർന്ന് ദേശീയ മത്സരങ്ങളിൽ പങ്കെടുത്തു.

തുടർന്ന് കാഞ്ഞിരപ്പള്ളി സെൻ്റ് ഡോമിനിക്സ് കോളേജിൽ പ്രീഡിഗ്രി പഠനം, ആ കാലഘട്ടത്തിൽ യൂണിവേഴ്സിറ്റി തല മത്സരങ്ങളിൽ പങ്കെടുക്കുകയും മെഡലുകൾ നേടുകയും ചെയ്തു.

1998-2000 കാലഘട്ടത്തിൽ കോഴിക്കോടു ഗവ: ഫിസിക്കൽ എഡ്യുക്കേഷൻ കോളേജിൽ നിന്നും ഫിസിക്കൽ എഡ്യുക്കേഷനിൽ ഡിപ്ളേമ നേടി, പാല സെൻ്റ് വിൻസൻ്റ് ഇംഗ്ളീഷ് മീഡിയം സ്കൂളിൽ ജോലിയിൽ പ്രവേശിച്ചു.തുടർന്ന് പാല കോർപ്പറേറ്റ് മാനേജ്മെൻ്റിൻ്റെ വിവിധ സ്കൂളുകളിൽ ജോലി ചെയ്തു.

വിവാഹ ശേഷം അമേരിക്കയിലേക്കു പോയി, അമേരിക്കയിൽ നേഴ്സ് ആയി ജോലി ചെയ്യുന്ന ദിവ്യ ആണ് ഭാര്യ, ദിവ്യ കൊല്ലപ്പള്ളി വടക്കേക്കര ജോസിൻ്റെ മകളാണ്. മക്കൾ ജെയ്ഡൻ, ജോർഡിൻ.
ഭൗതിക ശരീരം 9 സെപ്റ്റംബര്‍ ചൊവ്വാഴ്ച 10 am നു് വേലത്തുശ്ശേരിയിലുള്ള ഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം  വേലത്തുശ്ശേരി സെൻ്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ സംസ്കരിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !