ഷൊർണ്ണൂർ : മാധ്യമപ്രവർത്തകരുടെ ഐഡൻ്റിറ്റി ജനാധിപത്യത്തെ സംരക്ഷിക്കാനും രാജ്യത്തിൻ്റെ അഴിമതിക്കെതിരെയുള്ള ആയുധമാകണമെന്നും ഷൊർണ്ണൂർ ഡപ്യൂട്ടി സുപ്രണ്ട് ഓഫ് പോലീസ് ആർ മനോജ് കുമാർ.
Bite ആയുധമായി വാർത്തകൾ എഴുതുമ്പോൾ ഈ രാജ്യത്തെ കുറ്റവാളികൾക്കും അഴിമതിക്കാർക്കും വളക്കൂറാവരുതെന്നും, അത്തരം വാർത്തകൾ കുറ്റം ചെയ്യുന്നവർക്ക് അനുകൂലമായി മാറാൻ പാടില്ല എന്ന കാഴ്ചപ്പാടോടെ വേണം വാർത്തകൾ ചെയ്യാനെന്നും ആർ. മനോജ് കുമാർ പറഞ്ഞു.ഈ സമൂഹത്തിന്റെ ജനാധിപത്യ പ്രക്രിയയിൽ പോലീസിന്റെ പ്രവർത്തനവും പത്രപ്രവർത്തനവും രാഷ്ട്രീയപ്രവർത്തനവുമെല്ലാം പരസ്പരം പൂരകങ്ങളായിരിക്കണമെന്നും അതിനുള്ള എല്ലാ സഹകരണവും പോലീസിന്റെ ഭാഗത്തുനിന്ന് നിങ്ങൾക്കുണ്ടാവുമെന്നും പത്രപ്രവർത്തകരുടെ കൈവശമുള്ള ഐഡന്റിറ്റി ജനാധിപത്യത്തെ സംരക്ഷിക്കുവാനും, ഈ രാജ്യത്തെ പാവപ്പെട്ടവന്റെ കണ്ണീരൊപ്പാൻ വേണ്ടിയും ആയിരിക്കണമെന്നും, അതോടൊപ്പം തന്നെ ഈ രാജ്യത്തിൻറെ അഴിമതിക്കെതിരെ പോരാടാനുള്ള ആയുധമായി നിങ്ങൾ മാറണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.
മാധ്യമരംഗത്തുള്ള കുതിച്ച് ചാട്ടത്തിൻെറ ഭാഗമായി പല മാധ്യമങ്ങളും പുറത്തള്ളപ്പെടുന്നുണ്ട് . ആ മേഖലയിൽ തൊഴിൽ അവസരങ്ങൾ നഷ്ടപ്പെടുന്നതും ആശങ്കയാണ് അദ്ദേഹം കൂട്ടി ചേർത്തു.മാധ്യമ മേഖലയിൽ ജോലി ചെയ്യുന്നവരുടെ ക്ഷേമം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന സ്വതന്ത്ര ട്രേഡ് യൂണിയൻ കേരള മീഡിയ പേഴ്സൺസ് യൂണിയൻ K M P U തൃത്താല മേഖല അംഗങ്ങൾക്കുള്ള ഐഡിൻ്റിറ്റി കാർഡ് വിതരണവും , അനുമോദന സദസും ശനിയാഴ്ച രാവിലെ കൂറ്റനാട് പ്രസ് ക്ലബ്ബ് ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഷൊർണ്ണൂർ ഡിവൈഎസ്പി ആർ മനോജ് കുമാർ.
അംഗങ്ങൾക്ക് ഐഡൻ്ററ്റി കാർഡുകൾ വിതരണവും , ഉന്നത വിജയം നേടിയ സംഘടനയിലെ അംഗങ്ങളുടെ മക്കളായ വി.ആർ നിരഞ്ജൻ , മുർഷിദപറവിൻ എന്നിവരെ ഡിവൈഎസ് പി ഉപഹാരവും നൽകി.സംസ്ഥാന വൈസ് പ്രസിഡൻ്റ് എ.സി. ഗീവർ ചാലിശേരി അധ്യഷനായി.പ്രാദേശീക പത്രപ്രവൃർത്തകരുടെ ശരിയായ വിവരം സർക്കാർ സീഡിറ്റിൻ്റെ സഹായത്തോടെ ആദ്യമായി ഐഡൻ്റിറ്റി കാർഡ് ലഭിച്ച കേരളത്തിലെ ഏക സംഘടനയാണ് KMPU , സംഘടനയുടെ ആനുവേൽ റിട്ടേണും , വാർഷിക റിപ്പോർട്ടും കൃത്യമായി സർക്കാരിനെ അറിയിച്ചാണ് Kmpu മുന്നോട്ട് പോകുന്നതെന്നും അധ്യഷൻ പറഞ്ഞു.
സി പി ഐ എം തൃത്താല ഏരിയ സെക്രട്ടറി ടി.പി.മുഹമ്മദ്മാസ്റ്റർ , DCC ജനറൽ സെക്രട്ടറി കെ. ബാബു നാസർ ,ബി ജെ പി കപ്പൂർ മണ്ഡലം പ്രസിഡൻ്റ് ദിനേശൻ എറവക്കാട്,പാലക്കാട് ജില്ലാ പ്രസിഡൻ്റ് കെ.ജി സണ്ണി ,മലപ്പുറം ജില്ലാ സെക്രട്ടറി പ്രേമദാസ് പിടാവന്നൂർ , പ്രവാസി കോൺഗ്രസ് നേതാവ് ഹൈദർ ബാവ ,ജില്ല ട്രഷറർ ഇസ്മായിൽ പെരുമണ്ണൂർ എന്നിവർ സംസാരിച്ചു. നിരവധി മാധ്യമ പ്രവർത്തകർ പങ്കെടുത്തു. എല്ലാവരും ചേർന്നും ഫോട്ടോയും എടുത്തു.ചടങ്ങിന് രക്ഷാധികാരി സി.മൂസ പെരിങ്ങോട് സ്വാഗതവും , ജില്ലാ വൈസ് പ്രസിഡൻ്റ് പ്രദീപ് ചെറുവാശേരി നന്ദിയും പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.