സ്കൂട്ടർ യാത്രികയെ ഇടിച്ച് വീഴ്ത്തി പീഡിപ്പിക്കാൻ ശ്രമം : യുവാവ് അറസ്റ്റിൽ

സ്കൂട്ടർ യാത്രികയെ ഇടിച്ച് വീഴ്ത്തി പീഡിപ്പിക്കാൻ ശ്രമം : യുവാവ് അറസ്റ്റിൽ

പാലക്കാട്: സ്കൂട്ടറിൽ പോവുകയായിരുന്ന യുവതിയെ ഇടിച്ചുവീഴ്ത്തി പീഡിപ്പിക്കാൻ ശ്രമം. സംഭവത്തിൽ പട്ടിക്കാട് പൂവൻചിറ സ്വദേശി വിഷ്ണുവിനെ (25) വടക്കഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു.


രാത്രി ഷിഫ്റ്റ് കഴിഞ്ഞുപോവുകയായിരുന്ന യുവതിയെയാണ് ഇടിച്ചിട്ട് ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചത്. യുവതി ബഹളം വെച്ചതോടെ വിഷ്ണു ഓടി രക്ഷപ്പെടുകയായിരുന്നു.

ശനിയാഴ്ച അർധരാത്രിയോടെ വടക്കഞ്ചേരിക്കു സമീപമാണ് സംഭവം. സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ യുവതി രാത്രി ഷിഫ്റ്റ് കഴിഞ്ഞ് വീട്ടിലേക്ക് പോവുകയായിരുന്നു.


ഈ സമയം ബൈക്കിൽ പിന്തുടർന്നെത്തിയ വിഷ്ണു, സ്കൂട്ടർ ഇടിച്ചു വീഴ്ത്തി. സ്കൂട്ടർ മറിഞ്ഞ് നിലത്തുവീണ യുവതിയെ ഇയാൾ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചു. യുവതി ബഹളം വെച്ചതിനെത്തുടർന്ന് വിഷ്ണു ഓടി രക്ഷപ്പെടുകയായിരുന്നു.
വടക്കഞ്ചേരി പൊലീസ് വിവരമറിഞ്ഞ ഉടൻ സ്ഥലത്തെത്തി. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഇയാളെ മണിക്കൂറുകൾക്കുള്ളിൽ പിടികൂടുകയായിരുന്നു. മുൻപ് എറണാകുളത്ത് പോക്സോ കേസിൽ പ്രതിയാണ് വിഷ്ണുവെന്ന് പൊലീസ് പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !