ന്യൂഡൽഹി : വരും വർഷങ്ങളിലും പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ ബിജെപിയെ നയിക്കുമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. അടുത്ത തിരഞ്ഞെടുപ്പോടെ മോദി വിരമിക്കുമെന്ന അഭ്യൂഹങ്ങൾക്കിടയിലാണ് രാജ്നാഥ് സിങ്ങിന്റെ പ്രസ്താവന.
‘ ലളിതമായ സത്യം ഇതാണ്... സമീപഭാവിയിൽ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഒഴിവില്ല. 2029 ലും 2034 ലും അതിനുശേഷവും നരേന്ദ്ര മോദി തന്നെയായിരിക്കും ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാർഥി’– ഒരു വാർത്താ ചാനലിനു നൽകിയ അഭിമുഖത്തിൽ രാജ്നാഥ്സിങ് പറഞ്ഞു. ലോകനേതാക്കൾ മോദിയിൽനിന്ന് ഉപദേശങ്ങൾ സ്വീകരിക്കാറുണ്ടെന്നും രാജ്നാഥ് സിങ് പറഞ്ഞു.ജന്മദിനത്തിന് ലോകനേതാക്കളിൽനിന്ന് ഇത്രയും ആശംസാ സന്ദേശങ്ങൾ ലഭിക്കുന്ന മറ്റൊരു പ്രധാനമന്ത്രിയില്ലെന്നും പഹൽഗാം ഭീകരാക്രമണത്തിനു നൽകിയ മറുപടി മോദിയുടെ പ്രവർത്തന ശൈലിക്ക് ഉദാഹരണമാണെന്നും രാജ്നാഥ് സിങ് ചൂണ്ടിക്കാട്ടി. വോട്ടു മോഷണം സംബന്ധിച്ച പ്രതിപക്ഷ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു.പ്രധാനമന്ത്രി നരേന്ദ്ര മോദിയെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഫോണിൽ വിളിച്ച് ജന്മദിനാശംസ നേർന്നിരുന്നു. എക്സിലൂടെ മോദി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യ–യുഎസ് സഹകരണത്തിന് ട്രംപിനെപ്പോലെ താനും പ്രതിജ്ഞാബദ്ധനാണെന്നും യുക്രെയ്നിൽ സമാധാനം പുലർത്താനുള്ള ട്രംപിന്റെ ശ്രമങ്ങളെ പിന്തുണയ്ക്കുന്നുണ്ടെന്നും എക്സിലെ പോസ്റ്റിൽ മോദി വ്യക്തമാക്കിയിരുന്നു. അടിയന്തരാവസ്ഥയെ എതിർത്ത് 1975ൽ രാഷ്ട്രീയത്തിലെത്തിയ മോദിക്ക് പൊതുപ്രവർത്തനത്തിൽ ഇത് 50–ാം വർഷമാണ്. 2001ഒക്ടോബർ ഏഴിനു ഗുജറാത്ത് മുഖ്യമന്ത്രിയായ അദ്ദേഹത്തിന് തുടർച്ചയായ അധികാരത്തിൽ ഇത് 24–ാം വർഷമാണ്. 2014ൽ പ്രധാനമന്ത്രിയായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.