മയക്കുമരുന്ന് കച്ചവടത്തിനിടെ പലതവണ ജയിലായി; ബസ് ഡ്രൈവറായി ജോലിക്ക് കയറിയ ശേഷം വീണ്ടും വിൽപ്പന

തിരുവനന്തപുരം: മയക്കുമരുന്ന് കേസുകളിൽപെട്ട് ജയിലാകുകയും പുറത്തിറങ്ങി വീണ്ടും മയക്കുമരുന്ന കച്ചവടം നടത്തുകയും ചെയ്യുന്ന തെക്കൻ കേരളത്തിലെ പ്രധാന മയക്കുമരുന്ന് കച്ചവടക്കാരനെ പൊലീസ് കരുതൽ തടങ്കലിലാക്കി.

മടവൂർ ഞാറയിൽകോണം കുന്നിൽ വീട്ടിൽ റിയാദ് (38) ആണ് ഡ്രഗ് ട്രാഫിക്കിങ് പ്രിവെൻഷൻ ആക്ട് പ്രകാരം സെൻട്രൽ ജയിലിൽ കരുതൽ തടങ്കലിലേക്ക് മാറ്റിയത്. 2022ൽ ഇയാൾ‌ വില്പനയ്ക്കെത്തിച്ച 94 ഗ്രാം എംഡിഎംഎയുമായി അയിരൂർ പൊലീസും, 49 ഗ്രാം എംഡിഎംഎയുമായി 2025 ജനുവരിയിൽ പൊഴിയൂർ പൊലീസും റിയാദിനെതിരെ കേസെടുത്തിരുന്നു.

ജ്യാമ്യത്തിലായിരുന്ന ഇയാൾ ജാമ്യവ്യവസ്ഥകൾ ലംഘിച്ച് ഇയാൾ വീണ്ടും മയക്കുമരുന്ന് കച്ചവടത്തിലേക്ക് തിരിഞ്ഞതായി പൊലീസ് കണ്ടെത്തി. അന്തർസംസ്ഥാനത്ത് നിന്നും കേരളത്തിലേക്ക് സർവീസ് നടത്തുന്ന സ്വകാര്യ ബസിന്‍റെ ഡ്രൈവറായി ജോലിനോക്കിയ പ്രതി ജോലിക്കിടെയും മയക്കുമരുന്ന് കടത്തിതായി കണ്ടെത്തി. തുടർന്നാണ് പ്രതിക്കെതിരെ മയക്കുമരുന്ന് കടത്തൽ തടയൽ നിയമപ്രകാരം നടപടി സ്വീകരിച്ചത്. പള്ളിക്കൽ പൊലീസ് സ്റ്റേഷനിൽ റൗഡി ലിസ്റ്റിലും നിരവധി എൻഡിപിഎസ് കേസുകളിലും ഇയാൾ പ്രതിയാണ്.
റൂറൽ ജില്ലാ പൊലീസ് മേധാവിയുടെയും നാർകോട്ടിക് സെൽ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് പ്രദീപ്.കെ,വർക്കല ഡിവൈ.എസ്പി ഗോപകുമാർ എന്നിവരുടെയും നിർദ്ദേശപ്രകാരം പള്ളിക്കൽ ഇൻസ്പെക്ടർ ശ്യാം,ഡാൻസഫ് സബ് ഇൻസ്പെക്ടർമാരായ സാഹിൽ,ബിജുകുമാർ,സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ അനൂപ്, വിനീഷ്,ഫാറൂഖ് എന്നിവരടങ്ങുന്ന സംഘമാണ് റിയാദിനെ പിടികൂടിയത്.


🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത്ര സിമ്പിൾ ആയിരുന്നോ മന്ത്രി റോഷി അഗസ്റ്റിൻ

"അഭിനവ ഭാരതത്തിന്റെ വീര പുത്രരാവുക.. RSS വേദിയിൽ, ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം

അഭിനവ ഗജേന്ദ്ര മോക്ഷം " ഈരാറ്റുപേട്ട അയ്യപ്പൻ | Erattupetta Ayyappan ..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !