മലപ്പുറത്ത് ഗതാഗതക്കുരുക്കിൽ അകപ്പെട്ട ആംബുലൻസിലെ രോഗി മരിച്ചു

വണ്ടൂർ : മലപ്പുറം വാണിയമ്പലത്തു രാത്രി റെയിൽവേ ഗേറ്റ് അടച്ചതോടെ ഗതാഗതക്കുരുക്കിൽ അകപ്പെട്ട ആംബുലൻസിലെ രോഗി മരിച്ചു.


ഏമങ്ങാട് കോന്തക്കുളവൻ അസ്കർ (54) ആണു മരിച്ചത്. വെള്ളിയാഴ്ച രാത്രി 9 നായിരുന്നു സംഭവം. വീട്ടിൽവച്ചു തളർച്ച അനുഭവപ്പെട്ടു കുഴഞ്ഞുവീണതിനെത്തുടർന്നു വണ്ടൂരിലെ ആശുപത്രിയിലെത്തിക്കാൻ പോകുമ്പോഴാണ് ആംബുലൻസ് ഗേറ്റിൽ കുടുങ്ങിയത്.

ആംബുലൻസ് പിന്നോട്ടെടുത്തു ക്ലിനിക്കിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: ഫസീല. മക്കൾ: ഐഷ അഫ്റിൻ, ഷെസിൻ മുഹമ്മദ്, ലിഫ നേഹ, മുഹമ്മദ് സിയാൻ.
അതിനിടെ സംഭവത്തിൽ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തി. വാണിയമ്പലം ജനകീയ സമിതിയുടെ നേതൃത്വത്തിൽ റെയിൽവേ ഗേറ്റിന് സമീപം കഴിഞ്ഞദിവസം രാത്രി പന്തംകൊളുത്തിയാണ് പ്രതിഷേധിച്ചത്.

നെഞ്ചുവേദനയെത്തുടർന്നാണ് അസ്കറിനെ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. വാണിയമ്പലത്ത് മേൽപ്പാലം ഇല്ലാത്തതിനാൽ ആംബുലൻസുകളടക്കം ഗതാഗതക്കുരുക്കിൽപ്പെടുന്നത് പതിവാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !