എടപ്പാൾ: ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന ശോഭയാത്രകൾക്ക് നിറവും ഭംഗിയും കൂട്ടാൻ രഞ്ജീഷ് പോട്ടൂർ പുതുപുത്തൻ പ്ലോട്ടുകൾ നിർമ്മിച്ച് നൽകുന്നു.
ഉത്സവങ്ങൾക്കും ശോഭയാത്രകൾക്കും വൈവിധ്യമാർന്ന കലാപരിപാടികൾ അവതരിപ്പിക്കുന്നതിന് രഞ്ജീഷിന്റെ കലാസൃഷ്ടികൾക്ക് എപ്പോഴും ഒരു മുതൽക്കൂട്ട് ആകാറുണ്ട് മാത്രമല്ല നല്ല പരിഗണയും ലഭിക്കാറുണ്ട്.
കഴിഞ്ഞ ഉത്സവ സീസണിൽ രഞ്ജീഷ് നിർമ്മിച്ച റോബോട്ടിക് കരിങ്കാളി ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു. പുതുമയും സാങ്കേതികതയും ഒത്തുചേരുന്ന ഇദ്ദേഹത്തിന്റെ സൃഷ്ടികൾ കുട്ടികളിൽ നിന്നും മുതിർന്നവരിലേക്കുമുള്ള എല്ലാവരുടെയും കൗതുകം പിടിച്ചുപറ്റുന്നതാണ്.
ആവശ്യക്കാർക്ക് അവരുടെ ഇഷ്ടാനുസൃതമായി വിവിധ തീമുകളിൽ പ്ലോട്ടുകൾ രൂപകൽപ്പന ചെയ്ത് നിർമ്മിച്ചു നൽകാറുണ്ടന്ന് രഞ്ജീഷ് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.