ബ്രിട്ടീഷ് ബോക്സിങ് ഇതിഹാസം റിക്കി ഹാറ്റൺ അന്തരിച്ചു

മാഞ്ചസ്റ്റർ:  ബ്രിട്ടീഷ് ബോക്സിങ് ഇതിഹാസം റിക്കി ഹാറ്റൺ അന്തരിച്ചു.

46 വയസ്സായിരുന്നു. മാഞ്ചസ്റ്ററിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. നിരവധി തവണ ലോക ചാമ്പ്യൻ ആയിട്ടുള്ള താരമാണ് റിക്കി ഹാറ്റൺ. 15 വർഷത്തെ ബോക്സിങ് കരിയറിൽ, ലൈറ്റ്-വെൽറ്റർവെയ്റ്റ് ഡിവിഷനിൽ നിരവധി ലോക കിരീടങ്ങളും വെൽറ്റർവെയ്റ്റിൽ ഒരു കിരീടവും അദ്ദേഹം നേടി.
തന്റെ 48 പ്രൊഫഷണൽ പോരാട്ടങ്ങളിൽ 45 എണ്ണത്തിലും വിജയിച്ച ഹാറ്റൺ അവസാനമായി റിങ്ങിൽ എത്തിയത് 2012 ലാണ്. ലോകോത്തര ബോക്സർമാരായ കോസ്റ്റ്യ സ്യൂ, ഫ്ലോയ് ഫ്ലോയ്ഡ് മെയ്‌വെതർ, മാന്നി പാക്വിയാവോ എന്നിവരെ നേരിടുന്നതിന് മുമ്പ് തന്നെ അദ്ദേഹം അമച്വർ, ആഭ്യന്തര റാങ്കുകളിലൂടെ ഉയർന്നു.
റിങ്ങിൽ നിന്ന് വിരമിച്ചതിനുശേഷം താൻ അനുഭവിച്ച മാനസികാരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ചും ഹാറ്റൺ തുറന്നുപറഞ്ഞിരുന്നു. 2005 ൽ മാഞ്ചസ്റ്ററിലെ മെൻ അരീനയിൽ നടന്ന മത്സരത്തിൽ കോസ്റ്റ സ്യൂവിനെ പരാജയപ്പെടുത്തിയാണ് അദേഹം ആദ്യമായി ലോക കിരീടം നേടുന്നത്.




🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.comകുരിശുപള്ളിക്ക് നേരെയും ആക്രമണം ഉണ്ടാകാം. കെട്ടിടം പൊളിച്ചവരെ അറസ്റ്റ് ചെയ്യണം | SUMITH GEORGE BJP

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

കമലേശ്വരം കേസില്‍ നിർണ്ണായക വഴിത്തിരിവ്, ഉണ്ണിക്കൃഷ്‌ണൻ ഗേ ഗ്രൂപ്പിലെ അംഗം Puthoor | Kollam ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !