ഛത്തീസ്‌ഗഡ് : ഛത്തീസ്‌ഗഡിൽ ക്രൈസ്തവ വിഭാഗത്തിനു നേരെ വീണ്ടും ആക്രണം. ദുർഗ് ജയിലിനു സമീപം കഴിഞ്ഞ 30 വർഷമായി പ്രവർത്തിച്ചുവരുന്ന ആരാധനാലയത്തിന് നേരെയാണ് ഇന്ന് രാവിലെ ആക്രമണം ഉണ്ടായത്.
ഞായറാഴ്ച നടക്കുന്ന പ്രാർത്ഥന ശുശ്രൂഷക്കിടെ ഒരു കൂട്ടം ബജ്‌റംഗ്ദൾ പ്രവർത്തകർ എത്തി മതപരിവർത്തനം അടക്കമുള്ള കാര്യങ്ങൾ ആരോപിച്ചുകൊണ്ട് ആക്രമണം അഴിച്ചുവിടുകയും മുദ്രാവാക്യം വിളിക്കുകയുമായിരുന്നു. പാസ്റ്ററിനെ ഇരുമ്പ് ദണ്ഡ് കൊണ്ട് അടിച്ചു. ജോൺ ജോനാഥൻ എന്ന പാസ്റ്റർക്കാണ് ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റത്.
അദ്ദേഹത്തിന്റെ കൈ ആക്രമണത്തിൽ ഒടിഞ്ഞു. സംഭവത്തിനെതിരെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. പൊലീസിന്റെ സാന്നിധ്യത്തിൽ തന്നെയാണ് ആക്രമണത്തെ ഉണ്ടായത്. ആരാധനാലയത്തിലെത്തിയ മറ്റ് വിശ്വാസികൾക്കും ആകാരമാണത്തിൽ പരുക്കേറ്റിട്ടുണ്ട്.സംഭവത്തിൽ പൊലീസ് ഇതുവരെ കേസ് രജിസ്റ്റർ ചെയ്തിട്ടില്ല.
കഴിഞ്ഞ കുറെ നാളുകളായി ഛത്തീസ്‌ഗഡിലെ നിരവധി ക്രിസ്ത്യൻ ആരാധനാലയങ്ങൾക്ക് നേരെ ബജ്‌രംഗ്ദൾ ആക്രമണം അഴിച്ചുവിട്ടിരുന്നു. കന്യാസ്ത്രീകൾക്കെതിരെ കേസെടുത്ത സംഭവവും ഉണ്ടായിരുന്നു.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.