ന്യൂഡൽഹി : എച്ച്1ബി വീസയുമായി ബന്ധപ്പെട്ട പ്രതിസന്ധിയെത്തുടർന്ന് യുഎസിൽനിന്ന് അവധിക്ക് ഇന്ത്യയിലേക്കു വരാനിരുന്ന ഒട്ടേറെപ്പേർ യാത്ര ഉപേക്ഷിച്ചു.
ഇന്ത്യക്കാരായ യാത്രക്കാർ തിരിച്ചിറങ്ങണമെന്ന് നിർബന്ധം പിടിച്ചതിനു പിന്നാലെ സാൻഫ്രാൻസിസ്‌കോ വിമാനത്താവളത്തിൽനിന്ന് പുറപ്പെടാനൊരുങ്ങിയ എമിറേറ്റ്‌സിന്റെ വിമാനം മണിക്കൂറുകൾ വൈകി. യുഎസ് വിമാനത്താവളങ്ങളിൽ മാത്രമല്ല ദുബായിലും മറ്റു ചില ട്രാൻസിറ്റ് വിമാനത്താവളങ്ങളിലും ഇന്ത്യക്കാരായ യാത്രക്കാർ ആശങ്കപ്പെട്ടെന്നും യാത്ര ഇടയ്ക്ക് അവസാനിപ്പിച്ചെന്നും റിപ്പോർട്ടുകളുണ്ട്.
വീസാ ഫീസ് നിരക്ക് വർധനയെക്കുറിച്ചുള്ള വാർത്ത പുറത്തെത്തി 20 മിനിറ്റിനകം ദുബായ് വിമാനത്താവളത്തിൽ 10-15 യാത്രക്കാർ ഇന്ത്യയിലേക്കുള്ള യാത്ര ഉപേക്ഷിച്ചെന്നും വാർത്തയുണ്ട്.യുഎസിലേക്ക് മടങ്ങുന്നവർക്ക് എല്ലാ സഹായവും യുഎസിലേക്കു മടങ്ങുന്ന ഇന്ത്യക്കാർക്ക് എല്ലാവിധ സഹായങ്ങളും ലഭ്യമാക്കാൻ വിദേശകാര്യ മന്ത്രാലയം എംബസികൾക്കും കോൺസുലേറ്റുകൾക്കും നിർദേശം നൽകി. വീസ നിരക്കു വർധനയുടെ വാർത്തകൾക്കു പിന്നാലെ ഇന്ത്യയിൽനിന്ന് യുഎസിലേക്ക് നേരിട്ടുള്ള വിമാനത്തിന്റെ നിരക്കും കുതിച്ചുയർന്നു. ഡൽഹിയിൽനിന്ന് ന്യൂയോർക്കിലേക്കുള്ള ടിക്കറ്റ് നിരക്ക് 37,000 രൂപയിൽനിന്ന് 70,000-80,000 ആയി
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.