അഫ്ഗാനിസ്ഥാനിൽ തടവിലായിരുന്ന ബ്രിട്ടിഷ് ദമ്പതികളെ താലിബാൻ മോചിപ്പിച്ചു

ദോഹ : അഫ്ഗാനിസ്ഥാനിൽ തടവിലായിരുന്ന ബ്രിട്ടിഷ് ദമ്പതികളെ താലിബാൻ മോചിപ്പിച്ചു. ഫെബ്രുവരിയിലാണു ബാർബിയും (76) പീറ്റർ റെയ്നോൾഡ്സും (80) അറസ്റ്റിലായത്.


ഇവരെ കാബൂളിൽനിന്ന് വിമാനത്തിൽ ദോഹയിൽ എത്തിച്ചു. ഖത്തറിന്റെ മധ്യസ്ഥതയിലാണു മോചനം. തടവുകാലത്ത് ഇവർക്ക് ആവശ്യമായ വൈദ്യസഹായമടക്കം ഖത്തർ എംബസി വഴിയാണു നൽകിയിരുന്നത്. താലിബാന്റെ തടവിലുളള 3 യുഎസ് പൗരന്മാരുടെ മോചനത്തിനും ചർച്ച നടക്കുന്നുണ്ട്.
18 വർഷമായി അഫ്ഗാനിസ്ഥാനിൽ താമസിക്കുന്ന ദമ്പതികൾ 2021ൽ താലിബാൻ അധികാരം പിടിച്ചതിനുശേഷവും രാജ്യത്തു തുടരാൻ തീരുമാനിക്കുകയായിരുന്നു.

ഇവരുടെ സന്നദ്ധസംഘടനയുടെ പ്രവർത്തനത്തിനു താലിബാൻ അനുമതി നൽകിയിരുന്നു. ഇതിനിടെ മുൻകൂർ അനുമതിയില്ലാതെ വിമാനം ഉപയോഗിച്ചതിനാണു ചൈനീസ്–അമേരിക്കൻ സുഹൃത്ത് ഫയി ഹാളിനൊപ്പം അറസ്റ്റിലായത്. ഹാളിനെ മാർച്ചിൽ മോചിപ്പിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !