പാലാ: പാലാ അൽഫോൻസാ കോളേജ് 2025-26 അദ്ധ്യയന വർഷത്തെ കോളേജ് യൂണിയൻ "സമർത്ഥ," ഉദ്ഘാടനം ചെയ്യപ്പെട്ടു.
കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. സി. മിനിമോൾ മാത്യു യൂണിയൻ ഭാരവാഹികൾക്ക് പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. യൂണിയൻ ചെയർപെഴ്സൺ മിസ് റിയാ ജെയ്സൺ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ഇൻകം ടാക്സ് അഡീഷണൽ കമ്മീഷണർ ശ്രീ ജ്യോതിസ് മോഹൻ ഐ ആർ എസ് മുഖ്യാതിഥിയായിരുന്നു.സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിച്ച അദ്ദേഹം, പഠനത്തോടൊപ്പം വ്യക്തിത്വ വികസനത്തിനും പ്രാധാന്യം നല്കണമെന്നും വ്യക്തമായ ലക്ഷ്യം മനസ്സിൽ ഉറപ്പിച്ചു മുന്നേറണമെന്നും വിദ്യാർത്ഥിനികളോട് ആഹ്വാനം ചെയ്തു.യൂണിയൻ ഭാരവാഹികൾ :മിസ് റിയ ജെയ്സൺ (ചെയർപെഴ്സൺ), രവീണ രവിചന്ദ്രൻ (വൈസ് ചെയർപേഴ്സൺ), അൽജ മരിയ ജെയിംസ് (ജനറൽ സെക്രട്ടറി),നന്ദന ആർ നമ്പൂതിരി (ആർട്സ് ക്ലബ് സെക്രട്ടറി),അശ്വതി എൽ എസ് (മാഗസിൻ എഡിറ്റർ),നിധി മേരി തോമസ് (യു യു സി ),സുനയന പ്രദീപ് (യു യു സി ),ജാസ്മി ജെയിംസ്,അർച്ചിത എം അജി,റിച്ചാ സാജു,ഷാഫിയാമോൾ ജലീൽ, ബീമ എസ് എസ് (വിദ്യാർത്ഥിനി പ്രതിനിധികൾ).
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.