ഓണം കെങ്കേമമാക്കാൻ സർക്കാരും; സംസ്ഥാന സർക്കാറിന്‍റെ ഓണം വാരാഘോഷം സെപ്തംബർ 3 മുതൽ 9 വരെ

തിരുവനന്തപുരം: ഓണം വാരാഘോഷ ഉത്സവ പതാക  നാളെ കൊടിയേറും.

വൈകിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഓണാഘോഷ പരിപാടികളുടെ ഉദ്ഘാടനം നിർവ്വഹിക്കും. 3 മുതൽ 9 വരെയാണ് സംസ്ഥാന സർക്കാറിന്‍റെ ഓണാഘോഷ പരിപാടി നടക്കുന്നത്.

സംസ്ഥാന സർക്കാറിന്‍റെ ഓണം വാരാഘോഷത്തിന്റെ ഒരുക്കങ്ങൾ അവസാനഘടത്തിലാണ്. മീഡിയ സെന്ററിന്റെ ഉദ്ഘാടനം വൈകിട്ട് 6.30നും വൈദ്യൂത ദീപാലങ്കാരങ്ങളുടെ സ്വിച്ച് ഓൺ വൈകിട്ട് ഏഴിനും മന്ത്രി നിർവഹിക്കും. ഫുഡ് ഫെസ്റ്റിവലിനും ഇന്ന് തുടക്കമാവും.

 മേളയോടനുബന്ധിച്ച് കുടുംബശ്രീയുടെ നേതൃത്വത്തിൽ നടത്തുന്ന പായസ മത്സരവും നടക്കും. ജനപ്രതിനിധികൾ, മാധ്യമപ്രവർത്തകർ, ഉദ്യോഗസ്ഥർ എന്നിവർക്കുള്ള വടംവലി മത്സരം വൈകിട്ട് അഞ്ചിന് സെൻട്രൽ സ്‌റ്റേഡിയത്തിലും നടത്തും. പൂർണമായും ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ച് നടക്കുന്ന ഓണാഘോഷ പരിപാടിയിൽ നിരവധി കാലകാരൻമാർ പങ്കെടുക്കും.
3 ന് വൈകിട്ട് 6ന് കനകക്കുന്ന് നിശാഗന്ധിയിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഓണാം വാരാഘോഷ പരിപാടികളുടെ ഉദ്ഘാടനം നിർവഹിക്കും. നടനും സംവിധായകനുമായ ബേസിൽ ജോസഫ്, തമി‍ഴ്നടൻ രവി മോഹൻ എന്നിവരും ഉദ്ഘാടന പരിപാടിയിൽ പങ്കെടുക്കും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !