നിലപാട് മാറ്റി നേതാക്കള്‍;രാഹുല്‍ മാങ്കൂട്ടത്തിലിന് സംരക്ഷണം തീര്‍ക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം

പാലക്കാട്‌: ലൈംഗികാരോപണത്തില്‍ കുരുങ്ങി വിവാദ നായകനായ മുന്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനും പാലക്കാട് എം എല്‍ എയുമായ രാഹുല്‍ മാങ്കൂട്ടത്തെ കോണ്‍ഗ്രസ് കൈയ്യൊഴിയില്ലെന്ന് ഉറപ്പായി.

പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്നും താല്‍ക്കാലികമായി സസ്‌പെന്റ് ചെയ്യപ്പെട്ടെങ്കിലും രാഹുലിന് രാഷ്ട്രീയ പിന്തുണ നല്‍കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. ആരോപണം പുകമറ സൃഷ്ടിക്കാനും കോണ്‍ഗ്രസ് മുന്നേറ്റം തടയാനുമാണെന്നാണ് നേതാക്കളുടെ ആരോപണം.
പ്രതിപക്ഷനേതാവ് വി ഡി സതീശനും, കെ പി സി സി അധ്യക്ഷന്‍ അഡ്വ. സണ്ണി ജോസഫും നേരത്തെതന്നെ രാഹുല്‍ മാങ്കൂട്ടം വിഷയത്തില്‍ വ്യക്തമായ അന്വേഷണം നടത്തിയതിന് ശേഷം കടുത്ത നടപടിയെന്ന നിലപാട് സ്വീകരിച്ചിരുന്നു. രാഹുല്‍ മാങ്കൂട്ടം എം എല്‍ എ സ്ഥാനം രാജിവെക്കണമെന്ന ആവശ്യം കോണ്‍ഗ്രസ് നേതൃത്വം തള്ളിയിരുന്നു. ധാര്‍മ്മികതയുടെ പേരില്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ചതുപോലെ എം എല്‍ എ സ്ഥാനം രാജിവെക്കേണ്ടതില്ലെന്നായിരുന്നു പാര്‍ട്ടി നേതൃത്വം തുടക്കം മുതല്‍ സ്വീകരിച്ച നിലപാട്.

രാഹുലിനെതിരെ സി പി ഐ എമ്മും ബി ജെ പിയും പ്രതിഷേധം ശക്തിപ്പെടുത്തുന്നതിനിടയിലാണ് നേതൃത്വം ഒറ്റക്കെട്ടായി നീക്കം നടത്തുന്നത്.ഇതിനിടയില്‍ സി പി ഐ വനിതാ നേതാവ് രാഹുല്‍ വിഷയത്തില്‍ നടത്തിയ പരസ്യ പ്രതികരണവും കോണ്‍ഗ്രസിന് പിടിവള്ളിയായിരിക്കയാണ്. മനപൂര്‍വ്വം ഇരകളെ സൃഷ്ടിക്കുകയാണ് എന്നായിരുന്നു പത്തനംതിട്ടയിലെ ഒരു വനിതാ നേതാവിന്റെ ആരോപണം. രാഹുല്‍ വിഷയത്തില്‍ പുറത്തുവരുന്ന ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്ന് കോണ്‍ഗ്രസ് ആരോപണമുന്നയിക്കുന്നതിന് ഇടയിലാണ് ഇതേ ആരോപണവുമായി സി പി ഐ വനിതാ നേതാവ് രംഗത്തെത്തിയത്.

അടിസ്ഥാനമില്ലാത്ത ആരോപണങ്ങളാണ് രാഹുലിനെതിരെ ഉയര്‍ന്നതെന്നാണ് കോണ്‍ഗ്രസ് നേതൃത്വം ഒറ്റക്കെട്ടായി വിലയിരുത്തുന്നത്. ആരോപണങ്ങളും വിവാദങ്ങളും പത്രമാധ്യമങ്ങളില്‍ പ്രചരിച്ചതല്ലാതെ പരാതിയുമായി ആരും എത്തിയിട്ടില്ല. ചില ശബ്ദ സന്ദേശങ്ങള്‍ പ്രചരിച്ചുവെന്നല്ലാതെ തെളിവുതള്‍ നിരത്തി ആരും പൊലീസിനുമുന്നില്‍ പരാതി ഉന്നയിച്ചിട്ടില്ല. ലൈംഗിക ആരോപണത്തില്‍ കെട്ടിച്ചമച്ചതാണെന്നാണ് പ്രാഥമികാന്വേഷണത്തില്‍ വ്യക്തമായിരിക്കുന്നത്. വ്യക്തമായ രാഷ്ട്രീയ അജണ്ടയുടെ ഭാഗമായി നടന്ന ഗൂഢാലോചനയാണ് വിവാദങ്ങള്‍ക്കു പിന്നില്‍. അതിനാല്‍ നേതൃത്വം വിലയിരുത്തിയിരിക്കുന്നത്. ഇതോടെയാണ് രാഹുലിന് രാഷ്ട്രീയ കവചം തീര്‍ക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം തീരുമാനം കൈക്കൊണ്ടത്. രാഹുല്‍ മാങ്കൂട്ടത്തിനെതിരെ സി പി ഐ എമ്മും ചില മാധ്യമങ്ങളും ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയാണ് വിവാദങ്ങള്‍ക്ക് പിന്നിലെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്.

രാഹുല്‍ മാങ്കൂട്ടം എം എല്‍ എ സ്ഥാനം രാജിവെക്കണമെന്ന് ശക്തമായി ആവശ്യമുന്നയിച്ചിരുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും രാജിയാവശ്യത്തില്‍ നിന്നും പിറകോട്ട് പോയിരിക്കയാണ്. സി പി ഐ എം രാഷ്ട്രീയ ഗൂഢാലോചന നടത്തിയെന്നാണ് യു ഡി എഫ് നേതാക്കളും വിശ്വസിക്കുന്നത്.

രാഹുലിനെ നിയമസഭാ സമ്മേളനത്തില്‍ പങ്കെടുപ്പിക്കുമെന്ന് കോണ്‍ഗ്രസ് നേതൃത്വം പ്രഖ്യാപിച്ചതോടെ സംരക്ഷണം ഉറപ്പാക്കുമെന്ന വ്യക്തമായ സന്ദേശമാണ് നല്‍കിയിരിക്കുന്നത്. ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിയെന്ന നിലയില്‍ രാഹുല്‍ മണ്ഡലത്തിന്റെ വികസന കാര്യങ്ങളില്‍ തുടര്‍ന്നും ഇടപെടാന്‍ അവകാശമുണ്ട്. രാഹുലിനെതിരെ ഈ നിമിഷംവരെ ഒരു പരാതിയും ഉന്നയിട്ടില്ല. വിഷയവുമായി ബന്ധപ്പെട്ട് ഊഹാപോഹങ്ങൾ മാത്രമേയുള്ളൂ. ആരോപണവിധേയരായ നിരവധിപേര്‍ ഇപ്പോള്‍ സഭയില്‍ ഉണ്ടെന്നും യു ഡി എഫ് കണ്‍വീനര്‍ ആരോപിച്ചു.

തിരഞ്ഞെടുപ്പ് കാലത്ത് ഇത്തരം ആരോപണങ്ങള്‍ സ്വാഭാവികമാണെന്നാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെല്ലാം വിലയിരുത്തുന്നത്.ലൈംഗികാരോപണങ്ങളുടെ പേരില്‍ നേരത്തേയും ആരോപണങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. രാജിവെച്ചൊഴിയുന്ന നിലപാട് ഒരു പാര്‍ട്ടിയും സ്വീകരിച്ചിട്ടില്ല. രാഷ്ട്രീയമായി ആരോപണങ്ങളുടെ പേരില്‍ എം എല്‍ എ സ്ഥാനം രാജിവെക്കേണ്ടതില്ലെന്ന നിലപാട് നേരത്തെ തന്നെ പ്രതിപക്ഷനേതാവും മറ്റും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും കൈക്കൊണ്ടിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത് വേറെ ലെവൽ' കളങ്കാവൽ ആദ്യ ഷോ | Kalamkaval l Mammootty | Theatre Response

സിൽക്ക് സ്‌മിത ക്വീൻ ഓഫ് ദി സൗത്ത് .. | Silk Smitha

BJP സ്ഥാനാർത്ഥികൾക്കെതിരെ പരിഹാസവുമായി എക്സ് എംപി പി സി തോമസ്..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !