പഴയ എകെജി സെന്ററിനു പിന്നാലെ പുതിയ എകെജി സെന്ററും നിയമക്കുരുക്കില്‍...!!

തിരുവനന്തപുരം :  പഴയ എകെജി സെന്ററിനു പിന്നാലെ പുതിയ എകെജി സെന്ററും നിയമക്കുരുക്കില്‍. അടുത്തിടെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത എകെജി സെന്ററിന്റെ ഭൂമി വില്‍പന സംബന്ധിച്ചുള്ള കേസില്‍ സുപ്രീംകോടതി സിപിഎമ്മിനോടു വിശദീകരണം തേടി.

ജസ്റ്റിസ് അരവിന്ദ് കുമാര്‍, ജസ്റ്റിസ് മന്‍മോഹന്‍ എന്നിവരടങ്ങുന്ന ബെഞ്ചാണ് കേസ് പരിണിക്കുന്നത്. ഒരു സാമ്പത്തിക ഇടപാട് കേസില്‍ കോടതി ലേലം ചെയ്തു വിറ്റ 32 സെന്റ് ഭൂമിയാണ് സിപിഎം ആദ്യം ലേലം കൊണ്ടവരില്‍നിന്നു വാങ്ങിയത്.

ഇതിലെ 16 സെന്റാണ് ഇപ്പോള്‍ തര്‍ക്കവിഷയമായിരിക്കുന്നത്. 1999ല്‍ നടന്ന ലേലം അസാധുവാണെന്നു കാട്ടി ഐഎസ്ആര്‍ഒയില്‍ ശാസ്ത്രജ്ഞയായ ഇന്ദു നല്‍കിയ ഹര്‍ജിയാണ് ഇപ്പോള്‍ സുപ്രീംകോടതി പരിഗണിക്കുന്നത്. ഭൂമി തങ്ങളുടേതാണെന്ന വാദമാണ് ഇന്ദു കോടതിയില്‍ ഉന്നയിച്ചിരിക്കുന്നത്.

കീഴ്‌ക്കോടതിയും ഹൈക്കോടതിയും ഹര്‍ജി തള്ളിയതോടെയാണ് ഇന്ദു സുപ്രീംകോടതിയില്‍ എത്തിയത്. സുപ്രീംകോടതിയില്‍നിന്ന് നോട്ടിസ് ഒന്നും ലഭിച്ചിട്ടില്ലെന്നും കേസ് നടക്കുന്നുണ്ടെന്നുമാണ് പാര്‍ട്ടി സെക്രട്ടറി എം.വി.ഗോവിന്ദന്‍ പ്രതികരിച്ചത്. പഴയ എകെജി സെന്ററിനായി കേരള സര്‍വകലാശാലയുടെ ഭൂമി വിട്ടു നല്‍കിയതുമായി ബന്ധപ്പെട്ട് വിവാദം നിലനില്‍ക്കുന്നതിനിടെയാണ് പുതിയ എകെജി സെന്റര്‍ ഭൂമി സംബന്ധിച്ച തര്‍ക്കം സുപ്രീംകോടതിയില്‍ എത്തിയിരിക്കുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !