യുഡിഎഫിനെതിരെ ഭീഷണി പ്രസംഗം നടത്തി സിപിഐഎം ഏരിയ സെക്രട്ടറി

പാലക്കാട്: യുഡിഎഫിനെതിരെ ഭീഷണി പ്രസംഗം നടത്തി സിപിഐഎം ഏരിയ സെക്രട്ടറി. പാലക്കാട് പട്ടാമ്പി സിപിഐഎം ഏരിയാ സെക്രട്ടറി ടി ഗോപാലകൃഷ്ണനാണ് ഭീഷണി പ്രസംഗം നടത്തിയത്.


പട്ടാമ്പി ടൗണില്‍ നടക്കുന്ന റോഡ് നവീകരണം കഴിഞ്ഞ ദിവസം യുഡിഎഫ് അംഗങ്ങള്‍ തടയാന്‍ ശ്രമിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഗോപാലകൃഷ്ണന്‍ ഭീഷണി പ്രസംഗവുമായി രംഗത്തെത്തിയത്.

മുന്‍കൂട്ടി നിശ്ചയിച്ച വീതിയിലല്ല റോഡ് നിര്‍മിക്കുന്നത് എന്ന് ആരോപിച്ചായിരുന്നു യുഡിഎഫ് നിര്‍മാണം തടഞ്ഞത്. എന്നാല്‍ പട്ടാമ്പിയിലെ റോഡ് നിര്‍മാണം തടയാന്‍ വന്നാല്‍ വന്നതുപോലെ ആരും പോകില്ലെന്നായിരുന്നു ഗോപാലകൃഷ്ണന്റെ ഭീഷണി.
റോഡ് നിര്‍മ്മാണം തടയാന്‍ വരുന്നവരുടെ ദേഹത്ത് ഇറച്ചിയുടെ തൂക്കം കുറയുമെന്നും ഗോപാലകൃഷണന്‍ പറഞ്ഞു. പട്ടാമ്പിയിലെ വികസന പ്രവര്‍ത്തനങ്ങളില്‍ ആഹ്ലാദം പ്രകടിപ്പിച്ച് ഡിവൈഎഫ്‌ഐ നടത്തിയ 'റോഡ് മൂഡ്, ചായ മൂഡ്' പരിപാടിയിലായിരുന്നു ഏരിയ സെക്രട്ടറിയുടെ പ്രസംഗം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !