പുതുനഗരത്ത് വീട്ടിലുണ്ടായ പൊട്ടിത്തെറിയില്‍ സഹോദരങ്ങള്‍ക്ക് പരിക്ക്l

പാലക്കാട്: പുതുനഗരത്ത് വീട്ടിലുണ്ടായ പൊട്ടിത്തെറിയില്‍ സഹോദരങ്ങള്‍ക്ക് പരിക്ക്.

പുതുനഗരം മാങ്ങോട് ലക്ഷംവീട് നഗറിലെ ഷരീഫ്, സഹോദരി ഷഹാന എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. വീട്ടിലെ ഗ്യാസ് സിലിന്‍ഡര്‍ പൊട്ടിത്തെറിച്ച് അപകടം സംഭവിച്ചെന്നായിരുന്നു പോലീസിന്റെ ആദ്യത്തെ സംശയം.

എന്നാല്‍, വീട്ടില്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ പൊട്ടിത്തെറിച്ചത് പന്നിപ്പടക്കമാണെന്ന് കണ്ടെത്തി. വീട്ടിലെ പരിശോധനയില്‍ മറ്റു സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്താനായില്ലെന്നും പോലീസ് പറഞ്ഞു. ഷരീഫ് പന്നിപ്പടക്കം ഉപയോഗിച്ച് പന്നികളെ പിടികൂടാറുണ്ടെന്നും പോലീസ് പറഞ്ഞു.
അതേസമയം, പൊട്ടിത്തെറിയില്‍ എസ്ഡിപിഐക്കെതിരേ ആരോപണവുമായി ബിജെപി രംഗത്തെത്തി. വീട്ടിനുള്ളില്‍ പൊട്ടിത്തെറിച്ചത് ബോംബാണെന്നും പിന്നില്‍ എസ്ഡിപിഐ ആണെന്നും ബിജെപി ആരോപിച്ചു. ഷരീഫ് ഉള്‍പ്പെട്ട വീട്ടുകാര്‍ എല്ലാവരും എസ്ഡിപിഐ പ്രവര്‍ത്തകരാണെന്നും ബിജെപി ആരോപിക്കുന്നുണ്ട്. എന്നാല്‍, ഷരീഫ് ഉള്‍പ്പെടെ 12 പേരെ രണ്ടുവര്‍ഷം മുന്‍പ് പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയതാണെന്നാണ് എസ്ഡിപിഐയുടെ വിശദീകരണം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !