ധർമ്മ സന്ദേശ യാത്ര - ദീപം തെളിയിക്കൽ നാളെ

മഞ്ചേരി: കേരള മാർഗ്ഗദർശക മണ്ഡലിൻ്റെ ആഭിമുഖ്യത്തിൽ കേരളത്തിലെ എല്ലാ ആശ്രമങ്ങളിലേയും സന്യാസിമാർ ചേർന്ന് നടത്തുന്ന ധർമ്മ സന്ദേശയാത്രയുടെ ഭാഗമായി ശത കോടി ദീപം തെളിയിക്കുന്ന ചടങ്ങ് നാളെ (സെപ്റ്റം: 22 ) നടക്കും.

ആരാധനാലയങ്ങൾ, വീടുകൾ, സ്ഥാപനങ്ങൾ തുടങ്ങി കേരളത്തിൽ എല്ലായിടങ്ങളിലുമായി വൈകീട്ട് 6.30ന് ശതകോടി ദീപം തെളിയിക്കും. എല്ലാ ആശ്രമങ്ങളിലുമുള്ള സന്യാസ ശ്രേഷ്ഠർ, സ്വാഗതസംഘം സംസ്ഥാന ചെയർമാനും എഴുത്തുകാരനുമായ സി.രാധാകൃഷ്ണൻ, ജില്ലാ ചെയർപേഴ്‌സൺ ഇന്ദിര കൃഷ്ണകുമാർ.
ജില്ലയിലെ വിവിധ സന്യാസി മഠങ്ങളിലെ ആചാര്യന്മാരായ ഡോ. ധർമ്മാനന്ദ സ്വാമികൾ, സ്വാമി ആത്മസ്വരൂപാനന്ദ സരസ്വതി, സ്വാമി രാമാനന്ദനാഥ ചൈതന്യ, സ്വാമി ജിതാത്മാനന്ദ സരസ്വതി, പരമാനന്ദപുരി സ്വാമികൾ, സ്വാമിനി മാതാ വരദാമ്യത പ്രാണ, സ്വാമിനി മാതാ അതുല്യാമൃതപ്രാണ, സ്വാമി ഗുരുകർമ്മാനന്ദ, സ്വാമി അദ്വൈതാനന്ദ സരസ്വതി, സ്വാമിനി മാതാ താരാനന്ദപുരി, ശ്രീ നാരായണ ബ്രഹ്മാനന്ദ തീർത്ഥ സ്വാമികൾ,
ബ്രഹ്മചാരിണി ജ്യോതിർമയാമൃത ചൈതന്യ, ബ്രഹ്മചാരിണി നിരാമയാമൃതചൈതന്യ, ജില്ലയിലെ ക്ഷേത്ര ഭാരവാഹികൾ, സമുദായ സംഘടനാ ഭാരവാഹികൾ, ഹൈന്ദവ സംഘടനാ ഭാരവാഹികൾ, സ്വാഗത സംഘം ജില്ല, താലൂക്ക്, പഞ്ചായത്ത് ഭാരവാഹികൾ തുടങ്ങിയവർ നേതൃത്വം നൽകും.
ഒക്ടോബർ 7 ന് കാസർകോട് നിന്നാരംഭിക്കുന്ന ധർമ്മ സന്ദേശ യാത്ര 21 ന് തിരുവനന്തപുരത്ത് സമാപിക്കും. ഒക്ടോബർ 11 ന് താനൂർ ശോഭാപറമ്പിലാണ് ജില്ലയിലെ സ്വീകരണം ഒരുക്കിയിരിക്കുന്നത്.



🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !