അബുദാബി: 2025 ഏഷ്യ കപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരത്തിൽ എതിരാളികളായ യു.എ.ഇക്കെതിരെ 9 വിക്കറ്റിന്റെ തകർപ്പൻ ജയം.
ആദ്യം ബാറ്റ് ചെയ്യാനായി ഇറങ്ങിയ യു.എ.ഇയെ ഇന്ത്യ 57 റൺസിന് ഓൾ ഔട്ടാക്കി. 58 റൺസ് എന്ന വിജയലക്ഷ്യത്തോടെ ഇറങ്ങിയ ഇന്ത്യ നാല് ഓവർ മൂന്ന് ബൗളിൽ മത്സരം അവസാനിപ്പിച്ചു.ഇന്ത്യൻ ബാറ്റർമാരായ അഭിഷേക് ശർമ 16 ബൗളിൽ 30 റൺസും, വൈസ് ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ 9 ബൗളിൽ 20 റൺസും, ക്യാപ്റ്റൻ സൂര്യകുമാർ യാദവ് 2 ബൗളിൽ 7 റൺസുമെടുത്തു. 3 സിക്സറുകളും, 2 ബൗണ്ടറികളും അടങ്ങുന്നതായിരുന്നു ഓപണർ അഭിഷേക് ശർമയുടെ ബാറ്റിംഗ് പ്രകടനം. നാലാം ഓവറിൽ യു.എ.ഇയുടെ ജുനൈദ് സിദ്ദിഖ് അഭിഷേകിന്റെ വിക്കറ്റ് വീഴ്ത്തി.ഇന്ത്യയ്ക്കായി സ്പിന്നർ കുൽദീപ് യാദവ് നാല് വിക്കറ്റുകൾ വീഴ്ത്തി. ഒരു ഓവറിൽ 10 റൺസ് വഴങ്ങിയ ഹർദിക് പാണ്ഡ്യയ്ക്ക് മാത്രമാണ് വിക്കറ്റ് നേടാനാവാത്തതിരുന്നത്. ശിവം ദുബെ മൂന്നും, ജസ്പ്രീത് ബുംറ, വരുൺ ചക്രവർത്തി, അക്‌സർ പട്ടേൽ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.2025 ഏഷ്യ കപ്പിൽ എ.ഇക്കെതിരെ 9 വിക്കറ്റിന്റെ തകർപ്പൻ ജയം
0
ബുധനാഴ്ച, സെപ്റ്റംബർ 10, 2025


.jpg)





.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.