ധർമ്മസ്ഥലയിൽ നിന്ന് വീണ്ടും അസ്ഥിഭാഗങ്ങൾ കണ്ടെത്തി

മംഗളൂരു: ധർമ്മസ്ഥലയിൽ നിന്ന് വീണ്ടും അസ്ഥിഭാഗങ്ങൾ കണ്ടെത്തിയതായി റിപ്പോർട്ട്.

ബങ്കലെഗുഡെ വനമേഖലയിൽ പരിശോധന നടത്തവെയാണ് അസ്ഥിഭാഗങ്ങൾ കണ്ടെത്തിയതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മൃതദേഹങ്ങൾ ഈ പ്രദേശത്ത് ചിന്നയ്യ കുഴിച്ചിട്ടത് കണ്ടുവെന്ന് രണ്ട് പ്രദേശവാസികൾ മൊഴി നൽകിയിരുന്നു.
ഇതിനെത്തുടർന്നായിരുന്നു പ്രത്യേകാന്വേഷണ സംഘം ഈ മേഖലയിൽ പരിശോധന നടത്തിയത്. കണ്ടെത്തിയ മൃതദേഹാവശിഷ്ടങ്ങൾ മനുഷ്യന്‍റേത് തന്നെ ആണോ എന്ന കാര്യം വ്യക്തമല്ല. കൂടുതൽ പരിശോധനയ്ക്കായി ഫോറൻസിക് ലാബിലേക്ക് അയച്ചിട്ടുണ്ട്.
ഈ മേഖലയിൽ കൂടുതൽ അവശിഷ്ടങ്ങളോ തെളിവുകളോ കണ്ടെത്താൻ സാധിക്കുമോ എന്ന് പരിശോധിക്കുകയാണെന്നും തിരച്ചിൽ തുടരുകയാണെന്നും പ്രത്യേകാന്വേഷണ സംഘം പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത് വേറെ ലെവൽ' കളങ്കാവൽ ആദ്യ ഷോ | Kalamkaval l Mammootty | Theatre Response

സിൽക്ക് സ്‌മിത ക്വീൻ ഓഫ് ദി സൗത്ത് .. | Silk Smitha

BJP സ്ഥാനാർത്ഥികൾക്കെതിരെ പരിഹാസവുമായി എക്സ് എംപി പി സി തോമസ്..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !