ജനറൽ ആശുപത്രിക്ക് സമീപമുള്ള ഫുട്പാത്തിൽ കാർ ഇടിച്ചുകയറി അപകടം; പരിക്കേറ്റ ഒരാൾ കൂടി മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം ജനറൽ ആശുപത്രിക്ക് സമീപം ഫുട്പാത്തിലേക്ക് അമിതവേഗതയിൽ വന്ന കാർ ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഒരാൾ കൂടി മരിച്ചു.


മുട്ടത്തറ വള്ളക്കടവ് സ്വദേശിനി എസ്. ശ്രീപ്രിയ(23) ആണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ രാവിലെയാണ് മരിച്ചത്. ഓഗസ്റ്റ് 10നായിരുന്നു ജനറൽ ആശുപത്രിക്ക് സമീപമുള്ള ഫുട്പാത്തിൽ നിയന്ത്രണം നഷ്ടപ്പെട്ട കാർ ഇടിച്ചുകയറി അപകടം നടന്നത്.
വട്ടിയൂർക്കാവ് സ്വദേശിയായ എ.കെ. വിഷ്ണുനാഥ് ഓടിച്ചിരുന്ന വാഹനം ഓട്ടോറിക്ഷകളിലും കാൽനടയാത്രക്കാരിലും ഇടിച്ചുകയറി ഇരുമ്പ് റെയിലിംഗിലൂടെ ഇടിച്ചുകയറി അഞ്ച് മീറ്റർ അകലെയാണ് നിന്നത്. രണ്ട് കാൽനടക്കാരും മൂന്ന് ഓട്ടോ ഡ്രൈവർമാരുമടക്കം ജനറൽ ആശുപത്രിക്ക് മുന്നിലുണ്ടായിരുന്ന അഞ്ച് പേർക്കാണ് അപകടത്തിൽ പരിക്കേറ്റത്.
ഇതിൽ ഒരാളായ ഓട്ടോറിക്ഷ ഡ്രൈവർ ഷാഫി (42 ഒരാഴ്ചയ്ക്ക് ശേഷം മരിച്ചു. പിന്നാലെയാണിപ്പോൾ കാൽനട യാത്രക്കാരിയായ ശ്രീപ്രിയയുടെ മരണം. അപകടത്തിൽ ഉൾപ്പെട്ട മറ്റൊരു ഓട്ടോറിക്ഷ ഡ്രൈവറായ സുരേന്ദ്രൻ ചികിത്സയിൽ തുടരുകയാണ്. ശാസ്താംകോട്ട സ്വദേശി ആഞ്ജനേയനും കുമാറും ആണ് സംഭവത്തിൽ പരിക്കേറ്റ മറ്റുള്ളവർ.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !