മലപ്പുറം: മലപ്പുറം ജില്ലാ പഞ്ചായത്ത് ഭിന്നശേഷിക്കാർക്ക് സൈഡ് വീൽ സ്കൂട്ടർ വിതരണം ചെയ്തു.
ഭിന്നശേഷിക്കാർക്ക് സ്വതന്ത്രമായ യാത്രക്ക് അവസരം ഒരുക്കുക സുരക്ഷിതവും സുഖകരവുമായ യാത്രാ അനുഭവം ഉറപ്പുവരുത്തുക, ജോലിക്കു പോകുന്നതും വ്യക്തിപരമായ ആവശ്യങ്ങൾ നിറവേറ്റുന്നതും പരസഹായം കൂടാതെ യാത്ര എളുപ്പമാക്കുക എന്നീ ലക്ഷ്യത്തോടെ മലപ്പുറം ജില്ലാ പഞ്ചായത്ത് "പുതിയ വഴി പുതിയ പ്രയാണം" പദ്ധതിയായി ജില്ലയിലെ 43 ഭിന്നശേഷിക്കാർക്ക് സൈഡ് വീൽ ഘടിപ്പിച്ച സ്കൂട്ടർ വിതരണ ചടങ്ങ് കേരള നിയമസഭ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഉദ്ഘാടനം ചെയ്തു.സൈഡ് വീൽ ഘടിപ്പിച്ച സ്കൂട്ടറുകൾ ഭിന്നശേഷിക്കാർക്ക് സമൂഹത്തിൽ കൂടുതൽ ഇടപെടൽ സജീവമാക്കാൻ സഹായിക്കുമെന്നും അവരുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് എം.കെ റഫീക്ക അധ്യക്ഷത വഹിച്ചു. ഉബൈദുള്ള എംഎൽഎ, എപി അനിൽകുമാർ എംഎൽഎ, ഡിസിസി പ്രസിഡൻ്റ് വി. എസ്. ജോയ് എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു.ഭിന്നശേഷിക്കാർക്ക് വരുമാനം ഉറപ്പാക്കുന്നതിനും, പരസഹായം ഇല്ലാതെ എത്തിച്ചേരാനും , ആഗ്രഹങ്ങൾ സഫലമാക്കാനും ഇതിലൂടെ സാധിക്കുക എന്നതാണ് മലപ്പുറം ജില്ലാ പഞ്ചായത്ത് ഭരണ സമിതിയുടെ ലക്ഷ്യമെന്നും പ്രസിഡൻ്റ് എം.കെ റഫീഖ പറഞ്ഞു.ജില്ലാ പഞ്ചായത്തിൻ്റെ 2025-26 വാർഷിക പദ്ധതിയിൽ ഉൾപെടുത്തി ഒരു കോടിയോളം രൂപ ചെലവഴിച്ചാണ് പഞ്ചായത്ത് തല ഗുണഭോക്തൃ ലിസ്റ്റിൽ ഉൾപ്പെട്ട 80 പേർക്ക് സൈഡ് വീൽ ഘടിപ്പിച്ച സ്കൂട്ടർ വിതരണം ചെയ്യുന്നത്. ജില്ലയിലെ മൂന്ന് വനിതകൾ ഉൾപ്പെടെ 43 പേർ ആദ്യ ഘട്ടത്തിൽ വാഹനം ഏറ്റുവാങ്ങി.
മലപ്പുറം ടൗൺഹാളിൽ വച്ച് നടന്ന ഉദ്ഘാടന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഇസ്മയിൽ മൂത്തേടം സ്വാഗതം പറഞ്ഞു, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സെറീന ഹബീബ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ നസീബ അസീസ്, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആലിപ്പറ്റ ജമീല, അഡ്വ. പി.വി മനാഫ്, പി കെ.സി അബ്ദുറഹിമാൻ, കെ ടി അജ്മൽ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഇൻ ചാർജ് ബഷീർ,ജില്ലാ സാമൂഹ്യനീതി ഓഫീസർ സമീർ മച്ചിങ്ങൽ തുടങ്ങിയവർ സംസാരിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അസോസിയേഷൻ പ്രസിഡൻ്റ് അഡ്വ. കരാട്ട് അബ്ദു റഹ്മാൻ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ടി.പി.എം.ബഷീർ,ബഷീർ രണ്ടത്താണി,വി.കെ.എം.ഷാഫി,എ.പി. സബാഹ്, ശ്രീദേവി പ്രാക്കുന്ന്, റൈഹാനത്ത് കുറുമാടൻ, എം.പി. ഷരീഫ ടീച്ചർ,യാസ്‌മിൻ അരിമ്പ്ര,സലീന ടീച്ചർ,ഷഹർബാൻ. പി,സുഭദ്ര ശിവദാസൻ, റഹ്മത്തുന്നീസ, എൻ . എം രാജൻ തുടങ്ങിയവർ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.