കൊച്ചി: ഭൂട്ടാന്‍ സൈന്യത്തിന്റെ വാഹന വ്യൂഹനത്തിലെ പഴക്കം ചെന്ന വാഹനങ്ങള്‍ തുച്ഛമായ തുകയ്ക്ക് ലേലം ചെയ്യുകയും, ഇവ നികുതി അടയ്ക്കാതെ ഹിമാചല്‍പ്രദേശ് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ എത്തിച്ച് രജിസ്റ്റര്‍ ചെയ്തതിന് ശേഷം ഉയര്‍ന്ന വിലയ്ക്ക് വില്‍ക്കുകയുമാണ് പതിവ്. ഇത്തരത്തിലുള്ള വാഹനങ്ങളാണ് കേരളത്തിലെ നടന്മാരും വ്യവസായ പ്രമുഖരും വാങ്ങിച്ചിരിക്കുന്നതെന്നാണ് വിവരം.
ഭൂട്ടാനിൽ നിന്നുള്ള വാഹനക്കടത്ത് പരാതിയിലാണ് ദുൽഖർ സൽമാന്റെയും പൃഥ്വിരാജിന്റെയും വീട്ടിൽ കസ്റ്റംസ് പരിശോധന നടത്തിയത്. മലയാള സിനിമാ നടന്മാരായ പൃഥ്വിരാജിന്റെയും ദുൽഖർ സൽമാന്റെയും വീടുകളിൽ കസ്റ്റംസ് റെയ്ഡ്. പൃഥ്വിരാജിന്റെ തേവരയിലുള്ള വീട്, ദുൽഖർ സൽമാന്റെ പനമ്പിള്ളി നഗറിലുള്ള വീട് എന്നിവിടങ്ങളിലാണ് പരിശോധന.
ഓപ്പറേഷൻ നംഖോറിന്റെ ഭാഗമായി നടൻ ദുൽഖർ സൽമാന്റെ വാഹനം പിടിച്ചെടുത്തു. ഡിഫൻഡര്‍ വാഹനമാണ് സംഘം പിടിച്ചെടുത്തത്. കൊച്ചിയിൽ നിന്ന് രണ്ട് വാഹനങ്ങളാണ് പിടിച്ചെടുത്തത്. അതിലൊന്ന് ദുൽഖറിന്റേതാണെന്ന് കസ്റ്റംസ് വ്യക്തമാക്കി.
ഭൂട്ടാന്‍ സൈന്യം ഉപേക്ഷിച്ചതും വിന്റേജ് കാറ്റഗറിയില്‍ പെടുന്നതുമായ വാഹനങ്ങള്‍ നിയമവിരുദ്ധമായി ഇന്ത്യയില്‍ എത്തിക്കുന്നുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്നായിരുന്നു പരിശോധന.
ഇത്തരത്തില്‍ എത്തിയിട്ടുള്ള വാഹനങ്ങള്‍ നികുതി അടച്ചിട്ടുണ്ടോയെന്ന കാര്യമാണ് കസ്റ്റംസ് പ്രധാനമായും പരിശോധിക്കുന്നത്. ഇന്ത്യയിലെത്തുന്ന വാഹനങ്ങള്‍ നാലിരട്ടി വിലയിലാണ് പല സംസ്ഥാനങ്ങളിലുമുള്ള ഉപയോക്താക്കള്‍ക്ക് വിറ്റഴിച്ചിരിക്കുന്നതെന്നാണ് ഇന്റലിജന്‍സ് വിഭാഗം കണ്ടെത്തിയിരുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഡയറക്ടറേറ്റ് ഓഫ് റെവന്യു ഇന്റലിജന്‍സ്, കസ്റ്റംസ് എന്നീ വിഭാഗങ്ങളാണ് കേസ് അന്വേഷണം നടത്തുന്നത്.
ലാന്‍ഡ് ക്രൂയിസര്‍, ലാന്‍ഡ് റോവര്‍, വിവിധ എസ്‌യുവികള്‍, ട്രക്കുകള്‍, എന്നിവയും കടത്തികൊണ്ടുവന്ന വാഹനങ്ങളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഹിമാചല്‍പ്രദേശിലെ എച്ച്പി 52 രജിസ്‌ട്രേഷന്‍ നമ്പറിലാണ് കൂടുതല്‍ വാഹനങ്ങളും നമ്പര്‍ എടുത്തിട്ടുള്ളത്. ആ ആര്‍ടി ഓഫീസില്‍ നിന്നുള്ള എന്‍ഒസി ഉള്‍പ്പെടെയാണ് കേരളത്തില്‍ വിറ്റഴിച്ചിരിക്കുന്ന വാഹനങ്ങള്‍ എത്തിയിട്ടുള്ളത്. ഇത് ഉപയോഗിച്ച് അനായാസം കേരളത്തില്‍ വാഹനം രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കും.
ഭൂട്ടാനില്‍ നിന്ന് സൈന്യം ലേലം ചെയ്ത എസ്‌യുവികളും മറ്റും ഇടനിലക്കാര്‍ കുറഞ്ഞ വിലയ്ക്ക് വാങ്ങുകയും ഇവ ഹിമാചല്‍പ്രദേശില്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്ത ശേഷം ഉയര്‍ന്ന വിലയ്ക്ക് മറ്റ് സംസ്ഥാനങ്ങളിലേക്ക് വില്‍ക്കുകയായിരുന്നു. ഇത്തരത്തില്‍ നികുതി വെട്ടിച്ച് എത്തിയിട്ടുള്ള വാഹനങ്ങള്‍ 200 എണ്ണം കേരളത്തില്‍ മാത്രം വിറ്റിട്ടുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.