ഓണക്കാലത്ത് ബെവ്കോ വിറ്റത് 50 കോടിയുടെ അധിക മദ്യം

ഓണത്തിന് ബെവ്റജസ് കോർപ്പറേഷനിൽ റെക്കോഡ് മദ്യവിൽപ്പന. കഴിഞ്ഞ കൊല്ലത്തേക്കാള്‍ 50 കോടി അധികം മദ്യം വിറ്റഴിച്ചു. തിരുവോണ ദിനത്തിൽ ബെവ്കോ ഷോപ്പുകൾ പ്രവർത്തിച്ചിരുന്നില്ല.

സീസണിലെ 10 ദിവസങ്ങളിൽ ഷോപ്പുകളിലൂടെയും വെയർഹൗസുകളിലൂടെയുമായി മൊത്തം 826 കോടിയുടെ മദ്യമാണ് വിറ്റഴിച്ചത്. കഴിഞ്ഞ വർഷത്തെക്കാൾ 50 കോടി അധികം. കഴിഞ്ഞ ഓണക്കാലത്ത് 776 കോടിയുടെ മദ്യമായിരുന്നു വിറ്റത്. ഈ ഉത്രാടദിനത്തിൽ മാത്രം 137 കോടിയുടെ മദ്യം വിറ്റു. കഴിഞ്ഞവർഷം ഇത് 126 കോടി.

ഉത്രാടദിനത്തിൽ ഒരു കോടിയിലധികം വരുമാനം നേടിയ ആറ് ഔട്ട്ലറ്റ്ലെറ്റുകളിൽ മൂന്നും കൊല്ലം ജില്ലയിലാണ്. കരുനാഗപ്പള്ളി ഔട്ട്ലെറ്റിലാണ് ഏറ്റവും കൂടുതൽ വിൽപ്പന നടന്നത്, 1.46 കോടി. കാവനാട് (ആശ്രാമം) ഔട്ട്ലെറ്റിൽ 1.24 കോടിയുടെ വിൽപ്പന. മലപ്പുറം എടപ്പാൾ കുറ്റിപ്പാല ഔട്ട്ലറ്റ്ലെറ്റിൽ 1.11 കോടിയുടെയും തൃശ്ശൂർ ചാലക്കുടി ഔട്ട്ലറ്റ്ലെറ്റിൽ 1.07 കോടിയുടെയും ഇരിങ്ങാലക്കുട ഔട്ട്ലറ്റ്ലെറ്റിൽ 1.03 കോടിയുടെയും കൊല്ലം കുണ്ടറയിൽ ഒരു കോടിയുടെയും മദ്യം വിറ്റുപോയി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !