തിരുവനന്തപുരം: കൊടുംകുറ്റവാളി ഗോവിന്ദച്ചാമിയുടെ ജയില്‍ചാട്ടത്തെ കുറിച്ച് അന്വേഷിക്കാൻ നിയോഗിച്ച പ്രത്യേക സംഘം ചൊവ്വാഴ്ച തെളിവെടുപ്പ് ആരംഭിക്കും.
സര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റി ചൊവ്വ,ബുധൻ ദിവസങ്ങളിലാണ് ജയിലില്‍ സന്ദര്‍ശനം നടത്തുന്നത്. മുഴുവന്‍ ജീവനക്കാരോടും ഹാജരാകാന്‍ നിർദ്ദേശം നൽകിയിട്ടുണ്ട്. ജസ്റ്റിസ് സി. എന്‍. രാമചന്ദനും റിട്ട. ഡിജിപി ജേക്കബ്ബ് പുന്നൂസും അടങ്ങുന്നതാണ് കമ്മിറ്റി. മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗത്തിലാണ് ജയിൽ ചാട്ടം അന്വേഷിക്കാൻ നിയോഗിച്ചത്.കണ്ണൂരിലെ അതിസുരക്ഷാ ജയിലില്‍നിന്ന് ഗോവിന്ദച്ചാമി രക്ഷപ്പെട്ടത് വൻ വിവാദമായിരുന്നു.ഗോവിന്ദച്ചാമി ജയിൽ ചാടിയ വിവരം അധികൃതർ അറിഞ്ഞത് അഞ്ച് മണിക്കൂർ കഴിഞ്ഞാണ്. രാവിലെ പരിശോധനയ്ക്കിടെയാണ് ഗോവിന്ദച്ചാമി സെല്ലിലില്ലെന്ന വിവരം മനസ്സിലായത്. അർധരാത്രി ജയിൽക്കമ്പി മുറിച്ച ഗോവിന്ദച്ചാമി ഏഴര മീറ്റർ ഉയരമുള്ള മതിൽ ചാടിക്കടകടന്നാണ് ജയിലിന് പുറത്തെത്തിയത്. ഇലക്ട്രിക് ഫെൻസിങ് പ്രവർത്തിച്ചില്ല എന്നും കരുതപ്പെടുന്നു.
എന്നാൽ ജയിൽ ചാടി മണിക്കൂറുകൾ മാത്രമാണ് ഗോവിന്ദച്ചാമിക്ക് പുറത്തു കഴിയാനായത്. ചിലർ ഇയാളെ തിരിച്ചറിയുകയും പോലീസിൽ വിവരം അറിയിക്കുകയും ചെയ്തു. പിന്നാലെ ജയിൽ സ്ഥിതി ചെയ്യുന്ന പള്ളിക്കുന്നിൽനിന്ന് രണ്ട് കിലോമീറ്റർ ദൂരത്തിലുള്ള തളാപ്പിൽ നിന്ന് പിടിയിലായി.
ആളൊഴിഞ്ഞ പുരയിടത്തിൽ ഒളിച്ച് നിൽക്കുകയായിരുന്നു. പോലീസ് വരുന്നുവെന്ന് മനസ്സിലായപ്പോൾ ഓടിയ ഗോവിന്ദച്ചാമി നാഷണൽ സ്റ്റാറ്റിസ്റ്റിക് ഓഫീസിന്റെ കിണറിൽ ചാടി. പിന്തുടർന്ന പോലീസ് ഇയാളെ കിണറ്റിൽനിന്ന് വലിച്ചെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.