ഡൽഹി : വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന് മുകളിൽ ഒഡിഷ തീരത്തിന് സമീപം രൂപപ്പെട്ട ന്യൂനമർദം ശക്തികൂടിയ ന്യൂനമർദമായി മാറി. കേരളത്തിൽ അടുത്ത 5 ദിവസം നേരിയ/ഇടത്തരം മഴയ്ക്ക് സാധ്യത. ഓഗസ്റ്റ് 29 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മറ്റെല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ന്യൂനമർദം മൂലം നിർത്താതെ പെയ്യുന്ന മഴയിൽ ഒഡിഷയിലെ പലയിടങ്ങളും വെള്ളത്തിലായി. കൊരാപുട്ട്, മാൽക്കൻഗിരി, നബരംഗ്പൂർ എന്നീ തെക്കൻ ജില്ലകളെയാണ് ഏറ്റവും കൂടുതൽ ബാധിച്ചത്. വടക്കൻ മേഖലയിൽ നദിയിലെ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് നൂറിലധികം ഗ്രാമങ്ങൾ ഒറ്റപ്പെട്ടതായി അധികൃതർ അറിയിച്ചു.ബാലസോർ, ഭദ്രക്, ജാജ്പൂർ ജില്ലകളെ പ്രളയം സാരമായി ബാധിച്ചു. ന്യൂനമർദം ശക്തിപ്രാപിച്ചതോടെ മഴയുടെ തീവ്രത വർധിച്ചുവെന്ന് ഐഎംഡി അറിയിച്ചു.
കലിതുള്ളിയ കാലവർഷത്തിൽ ജമ്മു കശ്മീരിൽ കനത്ത നാശനഷ്ടം. ഉധംപൂർ ജില്ലയിൽ വെറും 24 മണിക്കൂറിൽ പെയ്തത് 629.4 മില്ലിമീറ്റർ മഴയാണ്. ഇത് എക്കാലത്തെയും റെക്കോർഡ് മഴയാണ്. അതേസമയം, ജമ്മു നഗരത്തിൽ 296 മില്ലിമീറ്റർ മഴ രേഖപ്പെടുത്തി, ഇത് 1973-ന് ശേഷം നഗരത്തിൽ ലഭിക്കുന്ന ഏറ്റവും ശക്തമായ മഴയാണ്. നദികളുടെ തീരങ്ങളിൽ നിന്നും വെള്ളപ്പൊക്ക മേഖലകളിലും നിന്നുമായി 5,000ത്തിലധികം ആളുകളെ ഒഴിപ്പിച്ചു. ജലവിതരണം, വൈദ്യുതി, ഇന്റർനെറ്റ് സേവനങ്ങൾ എന്നിവ പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിട്ടിരിക്കുകയാണ്.




.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.