ഗുരുവായൂർ; ചിങ്ങം ഒന്നാംതീയതി ഗുരുവായൂരിൽ കല്യാണത്തിരക്ക്. ഇന്നു മാത്രം ക്ഷേത്രത്തിൽ 200 വിവാഹങ്ങൾ ബുക്ക് ചെയ്തിട്ടുണ്ട്.
രാവിലെ ഏഴരയോടെ 80 കല്യാണം നടന്നു. പത്തു മണിയോടെ 130 കല്യാണവും. കേന്ദ്രമന്ത്രി സുരേഷ് ഗോപി ക്ഷേത്രദർശനം നടത്തി. നാളെ 108 കല്യാണങ്ങളുണ്ട്. 25ന് 153, 28ന് 124, 31ന് 190, സെപ്റ്റംബർ 10ന് 117 കല്യാണങ്ങളുടെ ബുക്കിങ് ആയിക്കഴിഞ്ഞു.ഇത്രയും വിവാഹങ്ങൾ ഒരുമിച്ചു വരുന്നതോടെ ക്ഷേത്രനഗരി വൻതിരക്കിലമരും. ഇവിടെയുള്ള 170 ലോഡ്ജുകളും 100 സദ്യാലയങ്ങളും ‘ഹൗസ്ഫുൾ’ ആകും. പുലർച്ചെ 5 മുതൽ ക്ഷേത്രത്തിനു മുന്നിലെ 4 വിവാഹ മണ്ഡപങ്ങളിലാണ് താലികെട്ട്. ഇന്നടക്കം തിരക്കുള്ള ദിവസങ്ങളിൽ മേൽപുത്തൂർ ഓഡിറ്റോറിയത്തിനു സമീപം പ്രത്യേക കൗണ്ടർ തുറന്ന് ടോക്കൺ നൽകി വിവാഹ സംഘങ്ങളെ പ്രവേശിപ്പിക്കും.
തിരക്ക് ഒഴിവാക്കി വിവാഹച്ചടങ്ങു നടത്താൻ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി ദേവസ്വം ചെയർമാൻ ഡോ. വി.കെ.വിജയൻ, അഡ്മിനിസ്ട്രേറ്റർ ഒ.ബി.അരുൺകുമാർ എന്നിവർ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.