ലണ്ടൻ ;ബ്രിട്ടനിൽ വൈക്കം സ്വദേശിയായ മലയാളി യുവാവിന് റോഡപകടത്തിൽ ദാരുണാന്ത്യം. മിഡിൽസ്ബറോയിൽ താമസിക്കുന്ന വൈക്കത്തുനിന്നുള്ള സെബാസ്റ്റ്യൻ ദേവസ്യ- ലിസി ജോസഫ് ദമ്പതികളുടെ മകൻ ആൽവിൻ സെബാസ്റ്റ്യൻ (24) ആണ് വെള്ളിയാഴ്ച രാത്രി യോർക്‌ഷറലെ എ-1 (എം) മോട്ടോർവേയിൽ ഉണ്ടായ അപകടത്തിൽ മരിച്ചത്.
സംസ്കാരം പിന്നീട്. സഹോദരങ്ങൾ - അലീന സെബാസ്റ്റ്യൻ, അലക്സ് സെബാസ്റ്റ്യൻ.വെള്ളിയാഴ്ച രാത്രി 10:43ന് യോർക്കിലെ റിപ്പോൺ എന്ന സ്ഥലത്തായിരുന്നു അപകടം. യുവാവ് സഞ്ചരിച്ചിരുന്ന കാറും മറ്റൊരു ട്രക്കും തമ്മിൽ ജങ്ഷൻ -50ന സമീപം കൂട്ടിയിടിച്ചായിരുന്നു അപകടം. ഇരു വാഹനങ്ങളും ഒരേ ദിശയിൽ സഞ്ചരിക്കവേയാണ് ലെയ്ൻ തെറ്റിയുള്ള അപകടം എന്നാണ് വിവരം.എയർ ആംബുലൻസിന്റെ സഹായത്തോടെയാണ് യുവാവിനെ ആശുപത്രിയിലേക്ക് മാറ്റിയത്. സംഭവത്തെത്തുടർന്ന് രാത്രിയിൽ മോട്ടോർവേയിലൂടെയുള്ള ഗതാഗതം ഇരുവശങ്ങളിലേക്കും നിലച്ചു. അപകടം നടന്ന നോർത്ത് ബൗണ്ട് കാര്യേജ് വേ തുടർ അന്വേഷണത്തിന്റെ ഭാഗമായി ഇപ്പോഴും അടച്ചിരിക്കുകയാണ്. നോർത്ത് യോർക്‌ഷർ പൊലീസും യോർക്‌ഷർ ആംബുലൻസ് സർവീസും ചേർന്നാണ് രക്ഷാപ്രവർത്തനങ്ങൾ നടത്തിയത്.
രണ്ടു പതിറ്റാണ്ടോളമായി യുകെയിലെ മിഡിൽസ്ബറോയിൽ താമസിക്കുന്ന മലയാളി കുടുംബത്തിലെ യുവാവിന്റെ മരണം സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും ഹൃദയവേദനയായി. ന്യൂകാസിലിലും മിഡിൽസ്ബറോയിലുമെല്ലാം മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട കുടുംബത്തിലുണ്ടായ ദുരന്തത്തിന്റെ ഞെട്ടലിലാണ് എല്ലാവരും.
വെള്ളിയാഴ്ചയുണ്ടായ അപകടവിവരം പെട്ടെന്നു തന്നെ ബ്രിട്ടനിലെ മലയാളികൾ അറിഞ്ഞിരുന്നു എങ്കിലും നാട്ടിലുള്ള പ്രായമായ ബന്ധുക്കളെയും കുടുംബാംഗങ്ങളെയും വിവരം അറിയിക്കാൻ സാവകാശം വേണ്ടിയിരുന്നതിനാൽ കുടുംബത്തിന്റെ അഭ്യർഥന മാനിച്ച് മാധ്യമങ്ങൾ ഈ വാർത്ത വൈകിപ്പിക്കുകയായിരുന്നു.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.