കോട്ടയം: കോൺഗ്രസ് പാർട്ടിയെ മതമൗലിക ഭീകരവാദ സംഘടനകൾ പൂർണമായും വിഴുങ്ങി എന്നതിന്റെ ഉദാഹരണമാണ് അവർ ഇപ്പോൾ സ്വീകരിക്കുന്ന EWC വിരുദ്ധ നിലപാട്.
മെഡിക്കൽ, ഡെന്റൽ സീറ്റുകളിലേക്ക് മുന്നോക്ക ഭാഗത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് കേന്ദ്രം അനുവദിച്ച സംവരണത്തെ എതിർക്കുന്ന കോൺഗ്രസിന്റെ നിലപാട് അതിന്റെ ഒരു വലിയ ഉദാഹരണമാണ്. മുന്നോക്ക വിഭാഗത്തിലെ പിന്നാക്കക്കാർക്ക് ഉൾപ്പെടെ ലഭിച്ച സീറ്റുകൾ മറ്റ് മതവിഭാഗങ്ങൾക്ക് അവകാശപ്പെട്ടതാണ് എന്ന തരത്തിൽ വ്യാഖ്യാനിക്കുകയും സംവരണത്തെ എതിർക്കുകയും ചെയ്യുന്ന വി ടി ബലറാമിനെ പോലെയുള്ള നേതാക്കന്മാരുടെ നിലപാടിനെ ബിജെപി അത് ശക്തമായി എതിർക്കുന്നു.
കോൺഗ്രസിന്റെ എക്കാലത്തെയും രാജ്യവിരുദ്ധ ശക്തികളോടുള്ള പ്രീണനമാണ് ഇത്തരം നിലപാടുകളിലേക്ക് കോൺഗ്രസ് പാർട്ടിയെയും നേതാക്കളെയും എത്തിക്കുന്നത്. രാജ്യവിരുദ്ധ ശക്തികളെ പ്രീണിപ്പിച്ച് ഏതുവിധേനയും അധികാരത്തിൽ എത്തുക എന്നതാണ് കോൺഗ്രസിന്റെ ലക്ഷ്യം. ജനറൽ വിഭാഗത്തിന് ആകെ ലഭിക്കുന്ന സംവരണമാണ് E.W.S അതിനെപ്പോലും എതിർക്കുന്ന കോൺഗ്രസ് നിലപാട് അക്ഷരത്തിൽ അത്ഭുതപ്പെടുത്തുന്നതാണ്. :-അഡ്വക്കേറ്റ് ഷോൺ ജോർജ് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.