പാലാ ;ചൂണ്ടച്ചേരി സർവ്വീസ് സഹകരണ ബാങ്കിനെതിരെ അടിസ്ഥാന രഹിതമായ ആരോപണം ഉന്നയിക്കുന്നവരുടെ പിന്നിൽ തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള ചിലരുടെ കള്ളക്കളികൾ മാത്രമെന്ന് ബാങ്ക് ഭരണ സമിതി..
രണ്ടു കോടി രൂപ ബാങ്കിൽ തിരിച്ചടയ്ക്കാനുള്ള പ്രമുഖ വനിതാ രാഷ്ട്രീയ നേതാവിന്റെ മകനും മറ്റുചിലരും ചേർന്ന് നടത്തുന്ന ഗൂഢാലോചനയാണ് നിലവിലെ ആരോപണങ്ങൾക്ക് പിന്നിലെന്നും ഭരണ സമിതി.ആരോപിക്കുന്നു..നാളിതുവരെ ബാങ്കിന് മുൻപിൽ ഒരു സഹകാരികൾക്കും സമരം ചെയ്യേണ്ടതായോ നിക്ഷേപിച്ച പണത്തിനു വേണ്ടി കയറി ഇറങ്ങേണ്ടിയോ വന്നിട്ടില്ലെന്നും ഭരണ സമിതി അംഗങ്ങൾ കൂട്ടിച്ചേർതു..
സംഭവത്തിൽ ചൂണ്ടച്ചേരി സർവ്വീസ് സഹകരണ ബാങ്ക് നൽകിയ മറുപടി
ജോസഫ് ജോസഫ് പുതിയകുന്നേൽ കയ്യൂർ പി ഓ 03 -07-2017 ലും ഉലഹന്നാൻ MO മേനാച്ചേരിൽ ഉള്ളനാട് പി ഓ 23 -01-2012 ലും 26-03-2013-ലും റ്റിബിൻ തോമസ് വേലിക്കകത്തു അന്തിനാട് പി ഓ 31 -03 -2021 ലും വായ്പ്പ എടുത്തിട്ടുള്ളതും,ടി കക്ഷികൾ നാളിതുവരെ ഒരു രൂപ പോലും തിരിച്ചടിച്ചിട്ടില്ലാത്തതും ആയതിനാൽ ജപ്‌തി നടപടികൾ നേരിടുന്നവരും ആണ്.
ഡൊമിനിക് മാത്യു വടക്കേമുളഞ്ഞനാൽ ഉള്ളനാട് പി 630 എന്ന വ്യക്തിയുടെ സ്ഥലം ബാങ്ക് ലേലം കൈക്കൊണ്ടിട്ടുള്ളതും ടി വസ് തിരിച്ചു കിട്ടുന്നതിനായി ഡൊമിനിക് മാത്യൂ തുക അടക്കുകയും ചെയ്തു.എന്നാൽ ബാങ്കിന്റെ ചിലവിൽ വസ്‌തു തിരിച്ചു ലഭിക്കുന്നതിന് കക്ഷി ബഹുഃ ഹൈക്കോടതി വരെ കേസ് കൊടുക്കുകയും എന്നാൽ കേസ് തള്ളിപ്പോകുകയും ചെയ്തിട്ടുള്ളത് ആണ്.
ജപ്തി നടപടികൾ നേരിടുന്നതിൻറെ നാണക്കേടും അമർഷവും മൂലം ബാങ്കിന്റെ സൽപ്പേര് നശിപ്പിക്കുവാൻ വേണ്ടി മേൽപ്പടി കക്ഷികൾ നടത്തിയ വെറും പ്രഹസനം മാത്രം ആയിരുന്നു 21-08-2025 ൽ നടത്തിയ പത്രസമ്മേളനത്തിലെ വ്യാജ ആരോപണങ്ങൾ.1) സഹകരണ ഡിപ്പാർട്‌മെന്റിൽ നിന്ന് എല്ലാ സാമ്പത്തിക വർഷവും നടത്തുന്ന ഓഡിറ്റിൽ നിന്ന് സെക്രെട്ടറിക്ക് എതിരെയോ ബാങ്കിന് എതിരെയോ യാതൊരുതരത്തിലുള്ള പരാതികളോ ആക്ഷേപങ്ങളോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.
2) ജോസഫ് തോമസ് മൂലേച്ചാലിൽ 19.03.2014.-ൽ വസ്തു ഈട് വച്ച് വായ്പ എടുക്കുകയും 12.03.2019-ൽ വായ്‌പ അടച്ചു തീർക്കുകയും ചെയ്തിട്ടുള്ളതാണ്.ഈ ഭരണസമിതിയുടെ കാലഘട്ടത്തിൽ ടി കക്ഷി ബാങ്കുമായിട്ട് യാതൊരുവിധ പണമിടപാടുകൾ നടത്തിട്ടുമില്ല.
3) ബാങ്കിന്റെ ഓഹരി ഉടമകളിൽ നിന്നു മാത്രമേ ഡിപ്പോസിറ്റ് വാങ്ങിട്ടുള്ളു.സഹകരണ രജിസ്ട്രാർ പുറപ്പെടുപ്പിക്കുന്ന ഉത്തരവ് പ്രകാരമുള്ള നിക്ഷേപ നിരക്ക് അനുസരിച്ചാണ് സ്വീകരിച്ചിരിക്കുന്നത്. നിക്ഷേപങ്ങളെ സംബന്ധിച്ചുള്ള കണക്ക് വർഷവും ഡിപ്പാർട്‌മെന്റ് മുഖേന തിട്ടപ്പെടുത്തിട്ടുള്ളതാണ്. നിക്ഷേപം എല്ലാ
4) സഹകരണ രജിസ്ട്രാറുടെ ഉത്തരവ് അനുസരിച്ചാണ് ചൂണ്ടച്ചേരി ബാങ്ക് CLASS I Special Grade ബാങ്കായിട്ട് പ്രവർത്തിക്കുന്നത്.
5) സഹകരണ രജിസ്ട്രാർ പുറപ്പെടുപ്പിക്കുന്ന ശമ്പള സ്കെയിൽ അനുസരിച്ച് മാത്രമാണ് ജീവനക്കാർക്ക് ശബളം നല്‌കിട്ടുള്ളത്. ബാങ്കിൽ നിയമിച്ചിട്ടുള്ള ജീവനക്കാർ അവരുടെ വിദ്യാഭ്യാസ യോഗ്യത അനുസരിച്ചും മാനദാണ്ഡ പ്രകാരമുള്ള പ്രായം കണക്കാക്കിയും സഹകരണ രജിസ്ട്രാറുടെ ഉത്തരവ് അനുസരിച്ചും ബാങ്ക് നടത്തിയിട്ടുള്ളത്. മാത്രമാണ് ഓരോ നിയമനവും
6) ഡിപ്പോസിറ്റ്/വായഎന്നിവയ്ക്ക് കാലാ കാലങ്ങളിൽ രജിസ്ട്രാർ പുറപ്പെടുപ്പിക്കുന്ന സർക്കുലർ പ്രകാരമുള്ള പലിശ നിരക്ക് മാത്രമാണ് ഈടാക്കിട്ടുള്ളത്.
7) ബാങ്കിൽ അംഗത്വം ഉള്ളവർക്ക് ബാങ്കിൽ നേരിട്ട് വന്ന് മാത്രമേ സ്വർണം പണയം വയ്ക്കുവാൻ സാധിക്കുകയുള്ളൂ..
8) ബാങ്കിൽ ഒരു വായ്‌പ അപേക്ഷ പാസ്സായി കഴിഞ്ഞാൽ അത് എത്ര രൂപയ്ക്കണോ ഭരണ സമിതി അനുവദിച്ചത് പ്രകാരം സബ് രജിസ്ട്രാർ ആഫീസിൽ രജിസ്റ്റർ ചെയ്യുകയും അത് സബ് രജിസ്ട്രാർ VERIFY ചെയ്താണ് APPROVAL ആക്കുന്നത്. പിന്നിട് ബാദ്ധ്വാത സർട്ടിഫിക്കറ്റ് എടുത്താണ് കക്ഷികൾക്ക് വായ്‌പ അനുവദിക്കുന്നത് ഇതുവരെ ബാങ്കിൽ നിന്ന് വായ്‌പ എടുത്ത ആർക്കും അവരവരുടെ അപേക്ഷ പ്രകാരം ഒരു സ്റ്റേറ്റ്മെന്റും കൊടുക്കാതെ ഇരുന്നിട്ടില്ല.9) .ചൂണ്ടച്ചേരി ബാങ്കിൽ ചിട്ടി പിടിച്ച് വായ്‌പയായി കൈപ്പറ്റുന്നവർ അതാതു തവണ ദിവസം മുതൽ 5 ദിവസത്തേക്ക് യാതൊരു പലിശയും ഈടാക്കുന്നില്ല.മറ്റു ബാങ്കുകളിൽ വീത പലിശ നഷ്ടപ്പെടുമ്പോൾ നമ്മുടെ ബാങ്കിൽ വീത പലിശ നഷ്ടപ്പെടുന്നില്ല.സഹകരണ ഡിപ്പാർട്ടമെന്റ് പുറപ്പെടുപ്പിക്കുന്ന പലിശ നിരക്ക് മാത്രമാണ് ചിട്ടിക്ക് ഈടാക്കുന്നത്.
10) ബാങ്കിന്റെ ബൈലോ പ്രകാരം മാത്രമാണ് മെമ്പർഷിപ്പ് അനുവദിക്കുന്നതും വായ്‌പ നൽകുന്നതും നിക്ഷേപം സ്വീകരിക്കുന്നതും ചെയ്തിട്ടുള്ളു.ബാങ്കിൽ സ്വർണ പണയം കൊടുക്കുമ്പോൾ എല്ലാ മാസവും GOLD APPRAISER, DEPARTMENT INSPECTOR-20 ബാങ്കിൽ വന്ന് പരിശോധന നടത്തി അസിസ്റ്റന്റ് രജിസ്ട്രാർക്ക് റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളതാണ്.അതിനു ഇതുവരെ യാതൊരു വിധത്തിലുള്ള പരാതികളോ വന്നിട്ടില്ല.
11) ബാങ്കിലെ A CLASS മെമ്പർമാർക്ക് അവരവരുടെ ആസ്‌തി പ്രകാരം എത്ര തുക വേണമെങ്കിലും നിക്ഷേപം ഇടാവുന്നതാണ്.
12) ബാങ്കിൽ നിന്ന് വായ്‌പ എടുത്ത് കുടിശ്ശികയായ ആളുകൾക്ക് എതിരെ കർശന ജപ്തി നടപടികളുമായി നേരിൽ കാണുവാൻ ഭരണസമിതിയുടെ അനുവാദത്തോടുകൂടി സെക്രെട്ടറിയും മറ്റ് ജീവനക്കാരും ഫീൽഡിൽ പോകുന്നതുകൊണ്ടും ആണ് മേൽപ്പടി കക്ഷികൾ വ്യാജ ആരോപണങ്ങൾ ചമക്കുന്നത്
13) ബാങ്കിൽ ഇന്നുവരെ ഒരു തരത്തിലുള്ള ക്രമക്കേടുകളും സംഭവിച്ചിട്ടില്ലാത്തതുമാണ്.കൃത്യമായി നിക്ഷേപരോ വായ്‌പ എടുത്തവരോ നേരിട്ട് വന്ന് ബാങ്കിൽ ഇടപാടുകൾ നടത്തുന്നത്.ബാങ്കിൽ നിന്ന് 2011 കാലഘട്ടത്തിൽ വത്സമ്മ ജോസഫ് പുതിയകുന്നേൽ സ്വന്തം പേരിൽ ഉള്ള വസ്തു ഈട് വായ്‌പ ക്ലോസ് ചെയ്യുകയും മിനി ജോർജ് വല്ലനാട്ടും വത്സമ്മ ജോസപ്പും കൂടി കക്ഷി ചേർന്ന് പൂതിയ വായ്‌പ അപേക്ഷ ആയിട്ട് വൻതുക വായ്‌പ എടുക്കുകയും എല്ലാ അപേക്ഷകളിലും ഈ രണ്ടു ആൾക്കാരും ഒപ്പ് രേഖപ്പെടുത്തി പണം കൈപ്പറ്റിട്ടുള്ളതാണ്.
ടി വായ്‌പ പിന്നിട് കുടിശിക ആയി എല്ലാ നിയമ നടപടികളും പൂർത്തീകരിച്ച് ബാങ്കിന്റെ പേരിൽ താത്കാലികമായി 27.05.2025-ൽ ലേലം സ്ഥിരീകരിക്കുകയും ചെയ്തിട്ടുള്ളതാണ്. ജോസഫ് ജോസഫ് പുതിയകുന്നേൽ എന്ന വ്യക്തി 2017 -ൽ ആൾജാമ്യത്തിൽ വായ്‌പ എടുത്തിട്ടുള്ളതാണ്.ടി വായ്‌പ കുടിശിക ആയി എല്ലാ നിയമ നടപടികളും പൂർത്തീകരിച്ച് ജംഗമ ജപ്‌തി വരെ അയിട്ടുള്ളതാണ്.
ഡൊമിനിക് മാത്യൂ വടക്കേമുളഞ്ഞനാൽ വായ്‌പ എടുത്ത് കുടിശ്ശികയായി ബാങ്ക് ടി ആളുടെ സ്ഥലം ജപ്‌തി ചെയ്‌ത് ബാങ്കിന്റെ പേരിൽ കൂട്ടുകയും ചെയ്തിട്ടുള്ളതാണ്.ടി വ്യക്തിക്ക് പണയം വച്ച വസ്തു തിരികെ.ലഭിക്കുന്നതിനായി മുൻസിഫ് കോടതി,ഹൈ കോടതി,ലോകായുക്ത എന്നീ ഓഫീസുകളിൽ കേസ് കൊടുക്കുകയും എല്ലാ വിധിയും ബാങ്കിനു അനുകൂലമായും ഈ കക്ഷിക്ക് എതിരായി വിധിക്കുകയുമാണ് ചെയ്തത്.2010 -നു ശേഷം ടി കക്ഷിക്ക് ബാങ്ക് ഇടപ്പാടുകൾ ഇല്ലാത്തതുമാണ്.
ബാങ്കിൽ നിന്ന് 2012 -2013 വർഷത്തിൽ M O ഉലഹന്നാൻ മേനാച്ചേരിൽ ഉള്ളനാട് എന്ന വ്യക്തി ഭീമമായ തുക വായ്‌പ എടുത്ത് ജപ്‌തി നടപടി വരെ ആയതാണ്. ടി കക്ഷി വായ്‌പയിൽ നാളിതുവരെ യാതൊരു സംഖ്യയും അടച്ചിട്ടുമില്ല. ടി കക്ഷി പിന്നീട് വായ്‌പ എടുത്തിട്ടില്ല എന്ന് കാണിച്ച് ഹൈ കോടതിയെ സമീപിക്കുകയും ഹൈ കോടതിയുടെ നിർദ്ദേശ പ്രകാരം ടി ആളുടെ ഫിംഗർപ്രിന്റ് പരിശോധിക്കുകയും ടി ആൾ തന്നെയാണ് വായ്‌പ എടുത്തത് എന്ന് തെളിയുകയും ചെയ്‌തതാണ്.കക്ഷിയുടെ മക്കൾ വിദേശത്തു ഷിപ്പിൽ ജോലിക്കു പോകുന്നതിനും വീട് പണിയുന്നതിനും ആണ് വായ്‌പ എടുത്തിട്ടുള്ളത്.13 -വർഷമായി വായ്‌പ നാളിതുവരെ തിരിച്ചടച്ചിട്ടില്ല...
റ്റിബിൻ തോമസ് വേലിക്കകത്തു സ്വന്തം പേരിൽ ആൾജാമ്യ വായ്പ്പയും നിലവിൽ ഉണ്ട്. ടി കക്ഷി വായ്‌പയിൽ നാളിതുവരെ യാതൊരു സംഖ്യയും അടച്ചിട്ടുമില്ല. ടി വായ്‌പ മൊത്തം കുടിശിക ആയി ജംഗമജപ്തി വരെ ആയിട്ടുള്ളത് ആണ്.
ബാങ്കിൻറെ പ്രവർത്തനം സുഗമമായി പോകുന്നതിന് ബാങ്കിൻറെ ഓഹരി ഉടമകളും മറ്റ് വ്യാപാരി വ്യവസായികളും എടുത്ത വായ്പ്പാ കൃത്യമായി അടച്ചാൽ ഒരു പ്രശ്‌നവും ഇല്ലാതെ ബാങ്ക് മുന്നോട്ടു പോകുവാൻ സാധിക്കും.ചിട്ടി പിടിച്ച് തുക കൈപ്പറ്റിയ വ്യാപാരി ഒരു രൂപ പോലും തിരിച്ചുഅടക്കുന്നില്ല. ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്നവർ സ്വന്തം വീട്ടിലും നാട്ടിലും ഒരു വിലയും ഇല്ലാതെ സ്വയം മുഖം രക്ഷിക്കാൻ മറ്റ് ആൾക്കാരെ കരുവാക്കുക ആണ് ചെയ്യുന്നത്. ബാങ്കിന് എതിരായി വ്യാജ പ്രചാരണം നടത്തുന്നവർക്ക് എതിരെ പാലാ പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ ക്ക് പരാതി നൽകി.
ബാങ്കിനും പ്രസിഡണ്ടിനും സെക്രട്ടറിക്കും എതിരെ അപകീർത്തികരമായ ആരോപണങ്ങൾ ഉന്നയിച്ച മേൽപ്പടി കക്ഷികൾക്ക് എതിരെ ബഹു: ഹൈക്കോടതിയിൽ മാനനഷ്ടകേസ് ഫയൽ ചെയ്യുന്നതിനും ഉള്ള നടപടികൾ കൈക്കൊണ്ടിട്ടുണ്ട്. ശക്തമായ പ്രചാരണവും നിയമ നടപടികളും ആയി മൂന്നോട്ട് പോകുമെന്ന് പ്രസിഡന്റ് റ്റോമി ഫ്രാൻസിസ് പൊരിയത്ത് അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.