കൊച്ചി: ലൈംഗിക പീഡന പരാതി തുറന്നുപറഞ്ഞതാണ് തന്നെ കേസിൽ കുടുക്കാൻ കാരണമെന്ന് കൊച്ചി ഹണിട്രാപ്പ് കേസിലെ ഒന്നാം പ്രതിയായ യുവതി. തൊഴിലിടത്ത് ഞാൻ നേരിട്ടത് ലൈംഗിക ചൂഷണമാണെന്ന് യുവതി വെളിപ്പെടുത്തുന്നു.
ഇത് ചൂണ്ടിക്കാട്ടി യുവതി നൽകിയ പരാതിയിൽ ഇൻഫോപാർക്ക് പൊലീസ് കേസെടുത്തു. സെക്സ് ചാറ്റിന് എന്നെ സഹായിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഐടി വ്യവസായി ആദ്യം സമീപിച്ചതെന്ന് യുവതി ഒരു സ്വകാര്യ ചാനലിനോട് വ്യക്തമാക്കി.യുവതിയുടെ വാക്കുകളിലേക്ക്
'പലപ്പോഴും ഇയാൾ വൺ ടൈം വ്യൂസിൽ അശ്ലീല ചിത്രങ്ങളും വീഡിയോയും അയയ്ക്കാൻ തുടങ്ങി. തുടക്കം മുതൽ ഞാൻ നോ എന്ന് മാത്രമാണ് പറഞ്ഞുകൊണ്ടിരുന്നത്. എന്നാൽ എനിക്ക് മകന്റെ വിദ്യാഭ്യാസം നോക്കണം, സാമ്പത്തിക ബാദ്ധ്യതയുണ്ട്. അതുകൊണ്ട് ഈ ജോലി ഇട്ടിട്ട് പോകാൻ സാധിക്കില്ലായിരുന്നു. ഓഫീസിനകത്ത് നിന്നും പുറത്തുനിന്നും അയാളിൽ നിന്ന് ലൈംഗികാതിക്രമം ഉണ്ടായിട്ടുണ്ട്. ഓഫീസിൽ വച്ച് ലൈംഗിക ആവശ്യങ്ങൾ നിറവേറ്റാൻ അയാൾ ആവശ്യപ്പെട്ടിട്ടുണ്ട്. ഒരു പരിധിവരെ നമുക്ക് പ്രതിരോധിക്കാൻ സാധിക്കും. എന്നാൽ പ്രതിരോധിക്കാൻ പറ്റാത്ത അവസ്ഥകൾ വന്നിട്ടുണ്ട്. ഒരു സ്ത്രീയെന്ന നിലയിൽ വളരെയധികം ബുദ്ധിമുട്ട് അവിടെ നിന്നുണ്ടായിട്ടുണ്ട്.
വിദേശ യാത്രയ്ക്കിടെയിലും അതിക്രമം ഉണ്ടായിട്ടുണ്ട്. ഒരിക്കൽ ബിസിനസ് ക്ലാസ് യാത്രയ്ക്കിടെ പുതപ്പ് മാറ്റി ലൈംഗികമായി ഉപദ്രവിച്ചു. അന്ന് ഞാൻ എഴുന്നേറ്റ് നിന്നാണ് പ്രതിരോധിച്ചത്. ഇതൊന്നും ഉണ്ടാവില്ലാ എന്ന് പറഞ്ഞിട്ടല്ലേ, ഞാൻ വന്നതെന്ന് അന്ന് ചോദിച്ചു. അതൊരു പൊതുസ്ഥലമായത് കൊണ്ട് കൂടുതൽ ഒന്നുമുണ്ടായില്ല. സിംഗപ്പൂരിൽ എത്തിയപ്പോൾ തുടർച്ചയായി മുറിയുടെ കതക് തട്ടി. ഈ സമയത്ത് ഞാൻ വാതിൽ തുറക്കുകയേ ചെയ്തിട്ടില്ല.
ഈ യാത്ര കഴിഞ്ഞ് ഞാൻ തിരികെ വന്നപ്പോൾ വലിയ രീതിയിൽ ഞാൻ പ്രതിരോധിച്ചു. ശേഷം ഔദ്യോഗികമായി എന്നെ പല ചുമതലകളിൽ നിന്നും മാറ്റിനിർത്തി. മൂന്നാറിൽ 22 പേരുമായി ഒരു ടീംഔട്ടിന് വേണ്ടി പോയിരുന്നു. അന്ന് അയാൾ വന്ന് പറഞ്ഞത്, ലെസ്ബിയൻ സെക്സ് ചെയ്യുന്നത് അയാൾക്ക് നേരിട്ട് കാണണമെന്നാണ്. രണ്ടാമത്തെ ദിവസമാണ് ഇത് വന്ന് പറഞ്ഞത്. അന്ന് ഞാൻ തിരിച്ചുപോകണമെന്ന് പറഞ്ഞ് ഒറ്റയ്ക്ക് യാത്ര ചെയ്ത് കൊച്ചിയിലേക്ക് എത്തുകയായിരുന്നു.'- യുവതി പറഞ്ഞു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.