ന്യൂഡൽഹി: ഡൽഹിയിൽ 11,000 കോടി രൂപ ചെലവിൽ ഗതാഗതക്കുരുക്ക് കുറയ്ക്കാൻ ലക്ഷ്യമിട്ട് നിർമിച്ച രണ്ട് എക്സ്പ്രസ് ഹൈവേകൾ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു.
അർബൻ എക്സ്റ്റൻഷൻ റോഡ് -11 , ദ്വാരക എക്സ്‌പ്രസ്‌വേയുടെ ഡൽഹി ഭാഗം എന്നീ പദ്ധതികളാണ് ഉദ്ഘാടനം ചെയ്തത്. 10.1 കിലോമീറ്റർ വരുന്ന ദ്വാരക എക്സ്പ്രസ് വേയിലെ ഡൽഹി ഭാഗം 53,60 കോടി ചെലവിലാണ് വികസിപ്പിച്ചത്.
ഈ ആധുനിക ഗതാഗത സൗകര്യം യാഥാർഥ്യമായതിൽ ഡൽഹി-എൻസിആറിലെ ജനങ്ങളെ അഭിനന്ദിക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞു. ലോകം ഇന്ത്യയെ വിലയിരുത്തുമ്പോൾ അവർ ആദ്യം നോക്കുന്നത് തലസ്ഥാനമായ ഡൽഹിയെയാണ്. വികസിത ഇന്ത്യയുടെ ഒരു മാതൃകയായി ഡൽഹിയെ നാം മാറ്റേണ്ടതുണ്ട്. ഞങ്ങളുടെ സർക്കാർ ഇതിനായി പല തലങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്. കഴിഞ്ഞ 11 വർഷത്തിനിടയിൽ ഡൽഹി എൻസിആറിലെ യാത്രകൾ എളുപ്പമായി, അദ്ദേഹം കൂട്ടിച്ചേർത്തു.
അർബൻ എക്സ്റ്റൻഷൻ റോഡ് - II (UER-II) 75 കിലോമീറ്ററിലധികം നീളമുള്ള ആറുവരിപ്പാതയുള്ള ഒരു എക്സ്പ്രസ് വേയാണ്. UER-II, NH 44-ൽ നിന്ന് ആരംഭിച്ച് രോഹിണി, മുണ്ട്ക, നജഫ്ഗഡ്, ദ്വാരക എന്നിവിടങ്ങളിലൂടെ കടന്നുപോയി മഹിപാൽപൂരിനടുത്തുള്ള NH-48-ലെ ഡൽഹി-ഗുരുഗ്രാം എക്സ്പ്രസ് വേയിൽ അവസാനിക്കുന്നു.
ബഹദൂർഗഡ്, സോനിപത് എന്നിവിടങ്ങളിലേക്കുള്ള പുതിയ പാതകളോടൊപ്പം അർബൻ എക്സ്റ്റൻഷൻ റോഡ്-II-ന്റെ അലിപുർ-ദിച്ചാവോൺ കലാൻ ഭാഗവും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. 5,580 കോടി രൂപ ചെലവിൽ നിർമിച്ച ഈ ഭാഗം, ഡൽഹിയിലെ ഇന്നർ, ഔട്ടർ റിങ് റോഡുകളിലെയും മുഗർബ ചൗക്ക്, ധൗല കുവാൻ, NH-09 തുടങ്ങിയ സ്ഥലങ്ങളിലെയും ഗതാഗതക്കുരുക്ക് കുറയ്ക്കും.
റിപ്പോർട്ടുകൾ പ്രകാരം, 5,360 കോടി രൂപ ചെലവുള്ള ഈ പദ്ധതി യശോഭൂമി, ഡൽഹി മെട്രോയുടെ ബ്ലൂ, ഓറഞ്ച് ലൈനുകൾ, വരാനിരിക്കുന്ന ബിജ്വാസൻ റെയിൽവേ സ്റ്റേഷൻ, ദ്വാരക ക്ലസ്റ്റർ ബസ് ഡിപ്പോ എന്നിവിടങ്ങളിലേക്കുള്ള യാത്രാസൗകര്യം മെച്ചപ്പെടുത്താൻ ലക്ഷ്യമിടുന്നതാണ് ദ്വാരക എക്സ്പ്രസ് വേയുടെ 10.1 കിലോമീറ്റർ വരുന്ന ഡൽഹി ഭാഗം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.