എറണാകുളം: കോതമംഗലത്ത് 23കാരിയുടെ ആത്മഹത്യ ചെയ്ത സംഭവത്തിൽ സോനയുടെ സുഹൃത്ത് റമീസ് പൊലീസ് കസ്റ്റഡിയിൽ. റമീസിനെ കോതമംഗലം പൊലീസ് ചോദ്യം ചെയ്തുവരികയാണ്. അൽപ്പസമയം മുമ്പാണ് റമീസിനെ കസ്റ്റഡിയിലെടുത്തത്. പെൺകുട്ടിയുടെ മരണത്തിന് കാരണം റമീസിൻ്റെ പീഡനങ്ങളാണെന്ന് ആരോപണമുയർന്നിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് ആൺസുഹൃത്തിനെ കസ്റ്റഡിയിലെടുത്തത്.
സോനയെ ആൺസുഹൃത്തിന്റെ വീട്ടിൽ പൂട്ടിയിട്ട് ഉപദ്രവിച്ചുവെന്നും മതം മാറാൻ നിർബന്ധിച്ച് ഉപദ്രവിച്ചുവെന്നാണ് ആത്മഹത്യ കുറിപ്പിൽ പറയുന്നത്. നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ താത്കാലിക ജീവനക്കാരനായ റമീസിനെതിരെയാണ് പരാതി. റമീസിനെതിരെ കേസെടുക്കുമെന്ന് പൊലീസ് വ്യക്തമാക്കി. ശനിയാഴ്ചയാണ് ടിടിസി വിദ്യാർത്ഥിയായ സോന ഏൽദോസിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ഇന്നലെയാണ് സോനയുടെ മുറിയിൽ നിന്ന് ആത്മഹത്യ കുറിപ്പ് കണ്ടെത്തിയത്. ആണ്‍സുഹൃത്തിനെ വിവാഹം കഴിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു സോന. സോനയെ സുഹൃത്തായ റമീസ് ഒരു ദിവം വീട്ടിൽ കൊണ്ടുപോയെന്നും റമീസിന്‍റെ ഉപ്പയും ഉമ്മയും ബന്ധുക്കള്‍ വഴി സോനയോട്, മതം മാറിയാൽ മാത്രമേ വിവാഹം കഴിക്കാൻ സാധിക്കുകയുള്ളു എന്ന് പറഞ്ഞു. അത് റമീസിന്‍റെ കൂടെ സമ്മതത്തോടെ ആയിരുന്നു. ഇയാളുടെ സുഹൃത്തുക്കളും ഇക്കാര്യം സോനയെ നിര്‍ബന്ധിച്ചിരുന്നു. ഇതിൻ്റെ മനോവിഷയമത്തിലാണ് പെൺകുട്ടി ആത്മഹത്യ ചെയ്തതെന്നാണ് പൊലീസ് പറയുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.